എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ കാത്സ്യം അടങ്ങിയ ഭക്ഷണമാണ് പാലും പാലുൽപ്പന്നങ്ങളും. അതിനാല്‍ ഒഴിവാക്കിയാല്‍ പകരം എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ എല്ലുകളുടെ ആരോഗ്യത്തിനായി നിങ്ങള്‍ എന്തൊക്കെ കഴിക്കുന്നു? എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ കാത്സ്യം അടങ്ങിയ ഭക്ഷണമാണ് പാലും പാലുൽപ്പന്നങ്ങളും. അതിനാല്‍ ഒഴിവാക്കിയാല്‍ പകരം എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
undefined
ക്യാരറ്റ് ജ്യൂസാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം ധാരാളം അടങ്ങിയ ക്യാരറ്റ് ജ്യൂസ് പതിവായി കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
രണ്ട്...
ചീര ജ്യൂസാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിന് ആവശ്യമായ കാത്സ്യം ചീരയിലുണ്ട്. അതിനാല്‍ ചീര ജ്യൂസ് കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
മൂന്ന്...
ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, കാത്സ്യം തുടങ്ങിയവ അടങ്ങിയതാണ് ഓറഞ്ച്. ഇതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നാല്...
പയറുവര്‍ഗങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, പ്രോട്ടീന്‍, മറ്റ് വിറ്റാമിനുകള്‍ എന്നിവയ്ക്ക് പുറമേ കാത്സ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
അഞ്ച്...
എള്ള് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും 'ഓസ്റ്റിയോപൊറോസിസ്' സാധ്യത കുറയ്ക്കാനും സഹായിക്കും.
ആറ്...
ബദാം ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 28 ഗ്രാം ബദാമില്‍ 76 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പതിവായി ബദാം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ഏഴ്...
മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച് സാല്‍മണ്‍ ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
എട്ട്...
വെണ്ടയ്ക്ക ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം ധാരാളം അടങ്ങിയ പച്ചക്കറിയാണ് വെണ്ടയ്ക്ക. അതിനാല്‍ ഇവ കവിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: രാവിലെ വെറും വയറ്റിൽ പപ്പായ കുരു കുതിര്‍ത്ത വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...