നാരങ്ങയോടൊപ്പം ഈ അഞ്ച് ഭക്ഷണങ്ങള്‍ കഴിക്കരുതേ...

By Web Team  |  First Published Oct 5, 2023, 8:29 AM IST

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ചെറുനാരങ്ങ രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ദഹനത്തിനും പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും വണ്ണം കുറയ്ക്കാനുമൊക്കെ നാരങ്ങ ഗുണം ചെയ്യും. 
 


നിരവധി വിറ്റാമിനുകളും പോഷകങ്ങളും  അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. ആന്‍റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ നാരങ്ങയില്‍ ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ചെറുനാരങ്ങ രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ദഹനത്തിനും പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും വണ്ണം കുറയ്ക്കാനുമൊക്കെ നാരങ്ങ ഗുണം ചെയ്യും. 

ജ്യൂസായും അച്ചാറായും കറികളില്‍ ചേര്‍ത്തുമൊക്കെ നാരങ്ങ നാം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചില ഭക്ഷണവിഭവങ്ങള്‍ നാരങ്ങയോടൊപ്പം ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അത്തരത്തില്‍ നാരങ്ങയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം... 

Latest Videos

undefined

ഒന്ന്... 

പാലുൽപന്നങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പാചകം ചെയ്യുമ്പോൾ പാലുൽപ്പന്നങ്ങളുമായി നാരങ്ങ ചേര്‍ക്കുമ്പോള്‍ അത് പിരിഞ്ഞു പോകും, നാരങ്ങയുടെ അസിഡിക് സ്വഭാവമാണ് ഇതിന് കാരണം. സിട്രിക് ആസിഡിന്റെ സാന്നിധ്യം മൂലം നെഞ്ചെരിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ  നാരങ്ങയും പാലും ഒരുമിച്ച് കഴിക്കരുത്.

രണ്ട്... 

അമിതമായി എരിവുള്ള ഭക്ഷണത്തിനൊപ്പവും നാരങ്ങ കഴിക്കരുത്‌. നാരങ്ങ എരിവിനെ കൂട്ടുന്നതിനാല്‍ ഇത്‌ ചിലരില്‍ നെഞ്ചെരിച്ചിലിന് കാരണമാകാം. 

മൂന്ന്... 

റെഡ്‌ വൈനും നാരങ്ങയും ഒരുമിച്ച്‌ ചേര്‍ക്കുന്നത്‌ വൈനിന്‍റെ മണവും രുചിയും നശിപ്പിക്കും. അതിനാല്‍ ഇവയും ഒരുമിച്ച് കഴിക്കരുത്. 

നാല്... 

യോഗര്‍ട്ടിനും മോരിന്‍ വെള്ളത്തിനുമൊപ്പവും നാരങ്ങ ചേര്‍ക്കുന്നതും ശരീരത്തിന് നല്ലതല്ല. അസിഡിറ്റിക്ക് ഇവ കാരണമാകും.

അഞ്ച്... 

ഏലയ്‌ക്ക, ഗ്രാമ്പൂ പോലുള്ള സുഗന്ധ വ്യഞ്‌ജനങ്ങള്‍ക്കൊപ്പവും നാരങ്ങ ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. കാരണം ഇവയുടെ രുചിയെയും ഗുണത്തെയും നാരങ്ങ ബാധിക്കും.

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: മുട്ടയോടൊപ്പം ഈ ഏഴ് ഭക്ഷണങ്ങള്‍ കഴിക്കരുതേ...

youtubevideo

 

click me!