National Pancake Day 2023 : കുട്ടിക്കുറുമ്പുകൾക്ക് നൽകാം ഏത്തപ്പഴം കൊണ്ട് പാൻകേക്ക്, ഈസി റെസിപ്പി

By Web Team  |  First Published Feb 21, 2023, 8:41 PM IST

ഇന്ന് ദേശീയ പാൻകേക്ക് ദിനത്തിൽ വ്യത്യസ്തമായ പാൻ കേക്ക് തയ്യാറാക്കിയാലോ?...ഓട്സ്, ഏത്തപ്പഴം എന്നിവ ചേർത്ത് എളുപ്പം തയ്യാറാക്കാം ഓട്സ് പാൻ കേക്ക്....


പാൻകേക്ക് പ്രിയരാണോ നിങ്ങൾ? പോഷകപ്രദവും ആരോഗ്യകരവുമായ പാൻകേക്ക് പ്രഭാതഭക്ഷണത്തിനോ വൈകുന്നേരത്തെ ലഘുഭക്ഷണത്തിനോ എളുപ്പത്തിൽ തയ്യാറാക്കാം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ചേരുവകൾ കാരണം അവ പോഷക ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നു. 

ഇന്ന് ദേശീയ പാൻകേക്ക് (National Pancake Day 2023) ദിനത്തിൽ വ്യത്യസ്തമായ പാൻ കേക്ക് തയ്യാറാക്കിയാലോ?...ഓട്സ്, ഏത്തപ്പഴം എന്നിവ ചേർത്ത് എളുപ്പം തയ്യാറാക്കാം ഓട്സ് പാൻ കേക്ക്....

Latest Videos

undefined

വേണ്ട ചേരുവകൾ...

ഓട്സ്                                        1 കപ്പ് (പൊടിച്ചത്)
ഏത്തപ്പഴം                            2 എണ്ണം
ബദാം മിൽക്ക്                      1 കപ്പ്
ചിയ വിത്ത്                          1 ടീസ്പൂൺ
ഹെൽത്ത് മിക്സ്                     1 ടീസ്പൂൺ
നട്സ്                                            1 ടീസ്പൂൺ (പൊടിച്ചത്)

തയ്യാറാക്കുന്ന വിധം...

ഓട്‌സും ഏത്തപ്പഴവും പേസ്റ്റ് പരുവത്തിൽ മിക്സിയിൽ അടിച്ചെടുക്കുക.  ബാക്കിയുള്ള ചേരുവകൾ പേസ്റ്റിലേക്ക് ചേർക്കുക. ശേഷം നല്ല പോലെ മിക്സ് ചെയ്ത് ദോശ മാവ്  പരുവത്തിലാക്കി എടുക്കുക. ശേഷം ഒരു പാൻ ചൂടാക്കുക. ശേഷം പാനിലേക്ക് ഈ മാവ് ഒഴിക്കുക. നന്നായി വെന്ത് കഴിഞ്ഞാൽ അൽപം തേനും കുറച്ച് അരിഞ്ഞ വാഴപ്പഴവും ചേർത്ത് പാൻകേക്ക് വിളമ്പുക. 

ബദാം വെറുതെ കഴിക്കുന്നതിലും നല്ലത് കുതിർത്ത് കഴിക്കുന്നതാണ്, കാരണം ഇതാണ്

 

click me!