കുരുമുളകിലും എണ്ണയിലും ചായപ്പൊടിയിലുമൊക്കെ മായം; തിരിച്ചറിയാനിതാ ചില ടിപ്സ്

By Web Team  |  First Published Feb 4, 2024, 11:38 AM IST

നമ്മള്‍ പ്രതീക്ഷിക്കാത്ത വിഭവങ്ങളില്‍ പോലും മായം കലര്‍ന്ന് വരുന്നുണ്ട് എന്നതാണ് സത്യം. ഇത്തരത്തില്‍ നാം നിത്യവും ഉപയോഗിക്കുന്ന ചില ഭക്ഷണസാധനങ്ങളിലെ മായം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളാണിനി പങ്കുവയ്ക്കുന്നത്


ഭക്ഷണസാധനങ്ങളില്‍ മായം ചേര്‍ക്കുന്ന രീതി മുമ്പേയുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ഇതിന്‍റെ തോത് വളരെയധികം കൂടിയിരിക്കുന്നു എന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വിപണിയിലെ മത്സരത്തിന് അനുസരിച്ച് മായം ചേര്‍ക്കലും, വ്യാജ ഉത്പന്നങ്ങള്‍ വരെ നിര്‍മ്മിക്കലും ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്.

നമ്മള്‍ പ്രതീക്ഷിക്കാത്ത വിഭവങ്ങളില്‍ പോലും മായം കലര്‍ന്ന് വരുന്നുണ്ട് എന്നതാണ് സത്യം. ഇത്തരത്തില്‍ നാം നിത്യവും ഉപയോഗിക്കുന്ന ചില ഭക്ഷണസാധനങ്ങളിലെ മായം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളാണിനി പങ്കുവയ്ക്കുന്നത്. കുക്കിംഗ് ഓയിലുകള്‍, കുരുമുളക്, തേയില അഥവാ ചായപ്പൊടി എന്നിവയിലെ മായം കണ്ടെത്തുന്നതിനായി എഫ്എസ്എസ് (ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാൻഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ) നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗങ്ങളാണിത്.

Latest Videos

undefined

ചായപ്പൊടി...

വലിയ രീതിയില്‍ മായം കലരുന്നൊരു ഉത്പന്നമാണ് തേയില. മായത്തെക്കാള്‍ ചീത്തയായ തേയിലയാണ് കൂടുതലും കലര്‍ത്തുന്നത്. ഇത് തിരിച്ചറിയാൻ വീട്ടില്‍ തന്നെ ചെയ്യാം ഒരു പൊടിക്കൈ. ഒരു ഫില്‍റ്റര്‍ പേപ്പര്‍ ഇതിനായി എടുക്കണം. ഇതിന്മേല്‍ അല്‍പം തേയില വിതറണം. ശേഷം ഇതിന് മുകളിലായി അല്‍പം വെള്ളം തളിക്കണം. ഇനിയിത് ടാപ്പ് തുറന്ന് റണ്ണിംഗ് വാട്ടറില്‍ തേയിലയുടെ അംശം പോകുന്നത് വരെ കാണിക്കണം. ശേഷം ഫില്‍റ്റര്‍ പേപ്പര്‍ വെളിച്ചത്തില്‍ പിടിച്ചുനോക്കുമ്പോള്‍ അതില്‍ കറുത്തതോ ബ്രൗണ്‍ നിറത്തിലോ കറ പോലെ കാണുകയാണെങ്കില്‍ തേയിലയില്‍ മായമുള്ളതായി മനസിലാക്കാം. 

കുരുമുളക്...

കുരുമുളകിലും മായം വരുമെന്ന് പലരും ചിന്തിക്കാത്തതാണ്. എന്നാല്‍ കുരുമുളകിലും മായം ചേര്‍ക്കാറുണ്ട്. ഇത് മനസിലാക്കാൻ വളരെ ലളിതമായൊരു പരിശോധനയേ വേണ്ടൂ. പരന്ന, കട്ടിയുള്ള പ്രതലത്തിലേക്ക്- ടേബിള്‍ പോലുള്ള സ്ഥലമാണ് നല്ലത് ഏതാനും കുരുമുളക് വിതറിയിടാം. ഇനി.തള്ള വിരല്‍ മാത്രമുപയോഗിച്ച് ഇത് പ്രസ് ചെയ്തുനോക്കണം. കുരുമുളക് ആണെങ്കില്‍ തള്ളവിരലിന്‍റെ മാത്രം ശക്തിയില്‍ പൊളിഞ്ഞുവരില്ല. അത്ര ഉറപ്പുണ്ടാകും അതിന്. മായമുണ്ടെങ്കില്‍ തള്ളവിരല്‍ കൊണ്ട് അമര്‍ത്തുമ്പോഴേ പൊട്ടിപ്പോകാം.

ഓയില്‍...

പാചകത്തിന് നിത്യവും നാമുപയോഗിക്കുന്ന ചേരുവയാണ് എണ്ണ. ഏത് തരം എണ്ണയും ഇതിനായി എടുക്കാം. ഇതില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അല്‍പം എണ്ണയെടുത്ത് ചില്ലിന്‍റെ ബൗളിലോ ഗ്ലാസിലോ പകരണം. ഇതിലേക്ക് ഒരു സ്പൂണ്‍ യെല്ലോ ബട്ടര്‍ ചേര്‍ക്കണം. ഇനിയിതില്‍ നിറം മാറ്റം വരുന്നുണ്ടോ എന്ന് പരിശോധിക്കണം. നിറം മാറ്റം വരുന്നുണ്ടെങ്കില്‍ എണ്ണയില്‍ മായം കലര്‍ന്നതായി മനസിലാക്കാം.

Also Read:- വെറുംവയറ്റില്‍ ഈ ഡ്രൈ ഫ്രൂട്ട്സ് കഴിക്കേണ്ട; കാരണം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!