'കലക്കൻ ചിക്കൻ കറിയും ചോറും'; ലോറിക്ക് അകത്തെ 'കുക്കിംഗ്' വീഡിയോ

By Web Team  |  First Published Jan 12, 2024, 12:20 PM IST

ഫുഡ് വീഡിയോകള്‍ക്ക് എപ്പോഴും കാഴ്ചക്കാരെ കിട്ടാറുണ്ട്. എങ്കിലും അല്‍പം വ്യത്യസ്തമായ രീതിയിലുള്ള ഫുഡ് വീഡിയോകള്‍ക്കാണ് ഇപ്പോള്‍ 'ഡിമാൻഡ്' കൂടുതല്‍. ഇതിന് അനുസരിച്ച് പുതുമകള്‍ തേടി വ്ളോഗര്‍മാര്‍ ഏറെ സഞ്ചരിക്കാറുണ്ട്. 


ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നമ്മെ തേടിയെത്തുന്നത്, അല്ലേ? ഇതില്‍ വലിയൊരു വിഭാഗം വീഡിയോകളും ഫുഡ് വീഡിയോകള്‍ ആണെന്നതാണ് വാസ്തവം. മനുഷ്യര്‍ക്ക് ഏതൊരവസ്ഥയിലും പെട്ടെന്ന് ആകര്‍ഷണം തോന്നുന്നതും, മനസിലാക്കാവുന്നതുമായ വിഷയമാണല്ലോ ഭക്ഷണം. 

അതിനാല്‍ തന്നെ ഫുഡ് വീഡിയോകള്‍ക്ക് എപ്പോഴും കാഴ്ചക്കാരെ കിട്ടാറുണ്ട്. എങ്കിലും അല്‍പം വ്യത്യസ്തമായ രീതിയിലുള്ള ഫുഡ് വീഡിയോകള്‍ക്കാണ് ഇപ്പോള്‍ 'ഡിമാൻഡ്' കൂടുതല്‍. ഇതിന് അനുസരിച്ച് പുതുമകള്‍ തേടി വ്ളോഗര്‍മാര്‍ ഏറെ സഞ്ചരിക്കാറുണ്ട്. 

Latest Videos

undefined

ഇപ്പോഴിതാ ഇത്തരത്തില്‍ വ്യത്യസ്തമായൊരു ഫുഡ് വീഡിയോ ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ലോറിക്ക് അകത്തിരുന്ന് പാചകം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. വാഹനത്തിനകത്തും ബോട്ടുകള്‍ക്ക് അകത്തുമെല്ലാം പാചകം ചെയ്യുന്നത് കാണിക്കുന്ന വീഡിയോകള്‍ മുമ്പും വന്നിട്ടുണ്ട്. എങ്കിലും എല്ലാക്കാലവും ഇത് ആളുകളില്‍ കൗതുകം പകരുന്ന കാഴ്ച തന്നെയാണ്. 

അതുപോലെ ലോറിക്കകത്തെ കുക്കിംഗും ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ശരിക്ക് ലോഡ് കൊണ്ടുപോകുന്ന ലോറി തന്നെയാണിത്. വഴിയില്‍ വിസ്രമിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായി നിര്‍ത്തിയ ഇടവേളയാണ്. ഈ സമയത്ത് ലോറിക്കുള്ളില്‍ തന്നെയിരുന്ന് ചിക്കൻ കറിയും ചോറും വയ്ക്കുകയാണ് ലോറി ഡ്രൈവര്‍. കൂട്ടിന് ഒരു സഹായിയും ഉണ്ട്. 

നാടൻ ചിക്കനാണ് ഇദ്ദേഹം തയ്യാറാക്കുന്നത്. അത് നാടൻ രീതിയില്‍ തന്നെ ഉള്ളി, പച്ചമുളക്, തക്കാളി, ഇഞ്ചി, വെളുത്തുള്ളിയെല്ലാം ചേര്‍ത്ത് മസാലകളും ചേര്‍ത്ത് നല്ലരീതിയിലാണ് തയ്യാറാക്കുന്നത്. കാണുമ്പോള്‍ കറി നല്ല കിടിലൻ ആയിട്ടുണ്ടെന്നാണ് തോന്നുന്നതെന്ന് വീ‍ഡിയോ കണ്ടവരെല്ലാം കമന്‍റ് ചെയ്തിരിക്കുന്നു. ഇവര്‍ കഴിക്കുന്നത് കാണുമ്പോള്‍ കൊതി തോന്നുന്നുവെന്നും പലരും പറയുന്നു. എന്തായാലും ഏറെ ശ്രദ്ധിക്കപ്പെട്ട, ലോറിക്കകത്തെ കുക്കിംഗ് നിങ്ങളും ഒന്ന് കണ്ടുനോക്കൂ...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by R_ Rajesh (@r_rajesh_07)

Also Read:- പരിപ്പ് പ്രഷര്‍ കുക്കറില്‍ വേവിക്കുമ്പോഴുണ്ടാകുന്ന പത ദോഷമാണോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!