Health Tips: എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാം മഗ്നീഷ്യം അടങ്ങിയ ഈ ഏഴ് ഭക്ഷണങ്ങള്‍...

By Web Team  |  First Published Apr 3, 2024, 9:42 AM IST

എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട ഒരു ധാതുവാണ് മഗ്നീഷ്യം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് ഇവ പ്രധാനമാണ്. എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട  മഗ്നീഷ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 
 


ആരോഗ്യകരമായ ഭക്ഷണശീലങ്ങളാണ് ആരോഗ്യമുള്ള എല്ലുകളുടെ പിന്നിലെ രഹസ്യം. പോഷകങ്ങളടങ്ങിയ ഭക്ഷണം എല്ലുകളുടെ ആരോഗ്യത്തെ ദീര്‍ഘകാലം നിലനിര്‍ത്തും. അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട ഒരു ധാതുവാണ് മഗ്നീഷ്യം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് ഇവ പ്രധാനമാണ്. എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട  മഗ്നീഷ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

1. നട്സ് 

Latest Videos

undefined

മഗ്നീഷ്യവും മറ്റ് വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നട്സ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

2. ഡാര്‍ക്ക് ചോക്ലേറ്റ് 

മഗ്നീഷ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റും എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാം. 

3. സീഡുകള്‍

ചിയ സീഡ്, ഫ്ലാക്സ് സീഡ്, മത്തങ്ങാ വിത്തുകള്‍ തുടങ്ങിയവയിലൊക്കെ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയൊക്കെ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

4. ചീര 

ചീര പോലെയുള്ള ഇലക്കറികളും മഗ്നീഷ്യത്തിന്‍റെ മികച്ച ഉറവിടമാണ്. കൂടാതെ മറ്റ് വിറ്റാമിനുകളും ധാതുക്കളും ഇവയില്‍ ഉള്ളതിനാല്‍ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

5. വാഴപ്പഴം

മഗ്നീഷ്യത്തിന്‍റെ പ്രധാന സ്രോതസ്സാണ് ബനാന അഥവാ വാഴപ്പഴം. അതിനാല്‍ വാഴപ്പഴം കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. 

6. ഫാറ്റി ഫിഷ്

സാല്‍മണ്‍ മത്സ്യം പോലെയുള്ള ഫാറ്റി ഫിഷിലും മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡും ഉണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകള്‍‌ കഴിക്കുന്നത് നല്ലതാണ്. 

7. അവക്കാഡോ 

മഗ്നീഷ്യവും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും എല്ലുകള്‍ക്ക് നല്ലതാണ്. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.  

Also read: കുടലിന്‍റെ അഥവാ വയറിന്‍റെ ആരോഗ്യത്തിനായി ചെയ്യേണ്ട പത്ത് കാര്യങ്ങള്‍...

youtubevideo

click me!