ചുവപ്പ്, കറുപ്പ്, പര്‍പ്പിള്‍, പിങ്ക്, വെള്ള തുടങ്ങി പല നിറങ്ങളിലും മള്‍ബെറി ലഭിക്കും. മധുരവും ചെറിയ പുളിയും ചേർന്ന രുചിയാണ് മള്‍ബെറിക്കുള്ളത്. വിറ്റാമിന്‍ എ, സി, കെ, പൊട്ടാസ്യം, അയേണ്‍, കാത്സ്യം തുടങ്ങിയവ ധാരാളം അടങ്ങിയ മൾബെറി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ബെറി പഴങ്ങള്‍ എല്ലാം ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതില്‍ മള്‍ബെറിയും ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഫലമാണ്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും പോഷകങ്ങളും ധാരാളം അടങ്ങിയതാണ് മൾബെറി. ചുവപ്പ്, കറുപ്പ്, പര്‍പ്പിള്‍, പിങ്ക്, വെള്ള തുടങ്ങി പല നിറങ്ങളിലും മള്‍ബെറി ലഭിക്കും. മധുരവും ചെറിയ പുളിയും ചേർന്ന രുചിയാണ് മള്‍ബെറിക്കുള്ളത്. വിറ്റാമിന്‍ എ, സി, കെ, പൊട്ടാസ്യം, അയേണ്‍, കാത്സ്യം തുടങ്ങിയവ ധാരാളം അടങ്ങിയ മൾബെറി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്...
undefined
ഫൈബര്‍ ധാരാളം അടങ്ങിയ മള്‍ബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മലബന്ധം, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളെ തടയാന്‍ ഇവ സഹായിക്കും.
രണ്ട്...
പ്രമേഹരോഗികള്‍ക്കും മള്‍ബെറി കഴിക്കാം. മൾബറി പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മൂന്ന്...
കാത്സ്യം, വിറ്റാമിന്‍ കെ, അയേണ്‍ തുടങ്ങിയവ അടങ്ങിയ മള്‍ബെറി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
നാല്...
ഫൈബര്‍ അടങ്ങിയ മൾബെറി കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
അഞ്ച്...
അയേൺ ധാരാളം അടങ്ങിയതിനാൽ ചുവന്ന രക്തകോശങ്ങളുടെ നിർമാണം വര്‍ധിപ്പിക്കാനും വിളര്‍ച്ചയെ തടയാനും മൾബെറി സഹായിക്കുന്നു.
ആറ്...
മള്‍ബെറിയില്‍ വിറ്റാമിന്‍ എ ധാരാളം ഉണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
ഏഴ്...
കരളിന്‍റെ ആരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും മള്‍ബെറി കഴിക്കുന്നത് നല്ലതാണ്.
എട്ട്...
മൾബെറിയിൽ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. കൂടാതെ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവ ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും.
ഒമ്പത്...
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മള്‍ബെറി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അകാല വാർധക്യം തടയാനും തലമുടി കൊഴിച്ചില്‍ തടയാനും ഇവ സഹായിക്കും.
പത്ത്...
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മള്‍ബെറി കഴിക്കാം. മള്‍ബെറിയില്‍ കലോറി വളരെ കുറവാണ്. മൾബെറിയില്‍ അടങ്ങിയിരിക്കുന്ന ഭക്ഷ്യനാരുകള്‍ വയറ് നിറഞ്ഞതായി തോന്നലുണ്ടാക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: മലാശയ അര്‍ബുദം; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുതേ...