Health Tips : വാൾനട്ട് കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങളിതാണ്

By Web TeamFirst Published Dec 26, 2023, 8:48 AM IST
Highlights

വാൾനട്ട് പതിവായി കുതിർത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റും എച്ച്ഒഡിയും (ന്യൂട്രീഷ്യൻ & ഡയറ്ററ്റിക്സ്) പ്രാചി ജെയിൻ പറഞ്ഞു. 
 

ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട നട്സാണ് വാൾനട്ട്. ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും മറ്റ് നിരവധി അവശ്യ പോഷകങ്ങളുടെയും ഉറവിടമാണ് വാൾനട്ട്. പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങി നിരവധി വിറ്റാമിനുകളും ധാതുക്കളും വാൾനട്ടിൽ അടങ്ങിയിരിക്കുന്നു. 

വാൾനട്ട് പതിവായി കുതിർത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റും എച്ച്ഒഡിയും (ന്യൂട്രീഷ്യൻ & ഡയറ്ററ്റിക്സ്) പ്രാചി ജെയിൻ പറഞ്ഞു. 

Latest Videos

കുതിർത്ത വാൽനട്ട് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും അവയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കാനും സഹായിക്കും.  

വാൾനട്ട് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അവയിൽ ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. 

ഒമേഗ-3, എഎൽഎ (ആൽഫ-ലിനോലെനിക് ആസിഡ്) എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് വാൾനട്ട്. എൽഡിഎൽ (മോശം കൊളസ്ട്രോൾ), മൊത്തം കൊളസ്ട്രോൾ എന്നിവ കുറയ്ക്കാനും വാൾനട്ട് സഹായിക്കുന്നു. വാൾനട്ടിലെ ഫൈബർ ഉള്ളടക്കം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

തലച്ചോറിന്റെ പ്രവർത്തനത്തിനും വികാസത്തിനും ആവശ്യമായ ഒമേഗ -3 ഫാറ്റി ആസിഡുകൾ വാൾനട്ടിൽ  അടങ്ങിയിട്ടുണ്ട്. വാൾനട്ട് കഴിക്കുന്നത് മെമ്മറിയും വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്താനും അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

വാൾനട്ടിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു അവശ്യ പോഷകമാണ്. ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ വാൾനട്ട് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് പഠനങ്ങൾ കണ്ടെത്തി. വാൾനട്ടിലെ ഒമേഗ -3 ഫാറ്റി ആസിഡുകൾ രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. 

വാൾനട്ടിൽ ഉയർന്ന തോതിലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അവയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ്. വാൾനട്ട് പതിവായി കഴിക്കുന്നത് അണുബാധകളുടെയും അസുഖങ്ങളുടെയും സാധ്യത കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താനും സഹായിക്കും.

കരൾ രോ​ഗങ്ങൾ തടയാൻ ഡയറ്റിൽ ഉൾപ്പെടുത്താം 6 ഭക്ഷണങ്ങൾ
 

tags
click me!