ചെറുനാരങ്ങ മിതമായ അളവിലാണ് കഴിക്കേണ്ടത്. അമിതമായി കഴിക്കുന്നത് വയറ്റില്‍ ഗുണത്തിന് പകരം ദോഷം ചെയ്യും. അതുപോലെ ചെറുനാരങ്ങ അച്ചാറോ ഉപ്പിലിട്ടതോ എല്ലാമാണെങ്കിലും മിതമായ അളവിലേ കഴിക്കാവൂ.
നമ്മുടെ വീടുകളിലെല്ലാം പതിവായി ഉപയോഗിക്കുന്നൊരു വിഭവമാണ് ചെറുനാരങ്ങ. അച്ചാറിട്ടും ഉപ്പിലിട്ടും സലാഡില്‍ ചേര്‍ത്തും ജ്യൂസ് തയ്യാറാക്കിയുമെല്ലാം ചെറുനാരങ്ങ ഉപയോഗിക്കാത്തവര്‍ കാണില്ല. ഇങ്ങനെ രുചിക്കും ഗന്ധത്തിനും വേണ്ടിയല്ലാതെയും ചെറുനാരങ്ങ ഉപയോഗിക്കാവുന്നതാണ്.
മറ്റൊന്നുമല്ല- ഒരു മരുന്ന് അല്ലെങ്കില്‍ ആശ്വാസം എന്ന നിലയിലും ചെറുനാരങ്ങ നമ്മളുപയോഗിക്കുന്നതാണ്. പ്രധാനമായും ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിനാണ് ചെറുനാരങ്ങ ഇത്തരത്തില്‍ ഉപയോഗിക്കാറ്. എന്ന് മാത്രമല്ല ചെറുനാരങ്ങയ്ക്ക് ഒരുപാട് സവിശേഷതകളുണ്ട് . ഇത് ആരോഗ്യത്തെ പല രീതിയിലും സഹായിക്കും. എങ്കിലും പതിവായി ചെറുനാരങ്ങ കഴിക്കുന്നത് നല്ലതല്ല എന്ന് വാദിക്കുന്നവരും ഉണ്ട്. സത്യത്തില്‍ ഈ വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ?
undefined
ചെറുനാരങ്ങ മിതമായ അളവിലാണ് കഴിക്കേണ്ടത്. അമിതമായി കഴിക്കുന്നത് വയറ്റില്‍ ഗുണത്തിന് പകരം ദോഷം ചെയ്യും. അതുപോലെ ചെറുനാരങ്ങ അച്ചാറോ ഉപ്പിലിട്ടതോ എല്ലാമാണെങ്കിലും മിതമായ അളവിലേ കഴിക്കാവൂ. കാരണം ഇവയിലെല്ലാം ഉപ്പ്, മുളക്, മറ്റ് മസാലകള്‍, എണ്ണ പോലുള്ള മറ്റ് ഘടകങ്ങള്‍ കൂടി ചേരുന്നുണ്ട്. നാരങ്ങയ്ക്കൊപ്പം ഇവയും അമിതമായി അകത്തെത്തുന്നത് നല്ലതല്ല.
മിതമായ അളവിലാണ് ചെറുനാരങ്ങ കഴിക്കുന്നതെങ്കില്‍ ദിവസവും ചെറുനാരങ്ങ കഴിച്ചാലും യാതൊരു പ്രശ്നവുമില്ല. മാത്രമല്ല നേരത്തേ സൂചിപ്പിച്ചത് പോലെ പല ഗുണങ്ങളുമുണ്ടുതാനും.
പ്രധാനമായും ദഹനപ്രശ്നങ്ങളകറ്റാൻ തന്നെയാണ് ഇത് സഹായിക്കുക. ഗ്യാസ്, വയറ്റിലെ അസ്വസ്ഥത, ദഹനക്കുറവ് എന്നീ പ്രശ്നങ്ങളെല്ലാം ഫലപ്രദമായി പരിഹരിക്കാൻ ചെറുനാരങ്ങയ്ക്ക് കഴിയും. ചെറുനാരങ്ങയിലുള്ള 'പെക്ടിൻ' എന്ന ഫൈബര്‍ വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ നമ്മെ വളരെയധികം സഹായിക്കുന്നു.
ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പുറമെ മറ്റ് പല കാര്യങ്ങള്‍ക്കും ചെറുനാരങ്ങ നമ്മെ സഹായിക്കുന്നു. നമന്മുടെ രോഗ പ്രതിരോധശേഷി കൂട്ടാനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനും മൂത്രത്തില്‍ കല്ല് തടയാനും എല്ലാം പതിവായി ചെറുനാരങ്ങ അല്‍പം കഴിക്കുന്നത് സഹായിക്കും.
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കില്‍ അവര്‍ ദിവസവും ചെറുനാരങ്ങ ഡയറ്റിലുള്‍പ്പെടുത്തുന്നതും നല്ലതാണ്. കാരണം ദഹനം എളുപ്പത്തിലാക്കുകയും വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വിശപ്പ് ശമിപ്പിക്കുകയുമെല്ലാം ചെയ്യുന്നതിലൂടെ ചെറുനാരങ്ങ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്.
Also Read:- ഇറച്ചിയല്ല, എന്നാല്‍ ഇറച്ചിയുടെ രുചി കിട്ടുന്ന അഞ്ച് വെജ് വിഭവങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-