ദിവസവും ഒരു പേരയ്ക്ക കഴിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

By Web Team  |  First Published Nov 15, 2023, 5:41 PM IST

പേരയ്ക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു. പേരയ്ക്കയിൽ ഓറഞ്ചിനേക്കാൾ രണ്ട് മടങ്ങ് കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു.
 


മിക്കവരുടെയും വീട്ടിൽ പേരയ്ക്ക മരം ഉണ്ടാകും. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് പേരയ്ക്ക. ദിവസവും പേരയ്ക്ക കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു.പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് വിറ്റാമിൻ സി എത്ര പ്രധാനമാണെന്ന് നമുക്കെല്ലാവർക്കും അറിയാം.‌ 

പേരയ്ക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു. പേരയ്ക്കയിൽ ഓറഞ്ചിനേക്കാൾ രണ്ട് മടങ്ങ് കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു.

Latest Videos

undefined

ശരീരത്തിലെ ചീത്ത ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാനുള്ള കഴിവ് പേരയ്ക്കയ്ക്കുണ്ടെന്നും കൂടാതെ പേരയ്ക്കയിൽ ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ടെന്നും ജേർണൽ ഓഫ് ബയോളജിക്കൽ റെഗുലേറ്റേഴ്‌സ് ആൻഡ് ഹോമിയോസ്റ്റാറ്റിക് ഏജന്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ശരീരത്തിലെ കാൻസർ കോശങ്ങളെ നിർവീര്യമാക്കാനും കുറയ്ക്കാനും സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ കൊണ്ട് സമ്പന്നമാണ് പേരയ്ക്ക. പേരയ്ക്കയ്ക്ക് കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ കഴിയുമെന്ന് ന്യൂട്രീഷൻ ആൻഡ് ക്യാൻസർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

പേരയ്ക്കയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയുന്നു. മാത്രമല്ല, ഉയർന്ന ഫൈബർ ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നു.
പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന സോഡിയം, പൊട്ടാസ്യം എന്നിവയുടെ ഉയർന്ന ഉള്ളടക്കം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. ഇത് ഹൈപ്പർടെൻഷൻ ഉള്ളവർക്ക് പ്രത്യേകിച്ചും സഹായകരമാണ്. 

പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും വിറ്റാമിൻ ബി 9 ഉം കുഞ്ഞിന്റെ നാഡീവ്യൂഹത്തിന്റെ വികസനം സുഗമമാക്കുകയും അവയിൽ എന്തെങ്കിലും ന്യൂറോളജിക്കൽ ഡിസോർഡർ തടയുകയും ചെയ്യുന്നു. 

കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ഉള്ളതിനാൽ പേരയ്ക്ക വിശപ്പ് കുറയ്ക്കുക മാത്രമല്ല മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മറ്റ് പഴങ്ങളായ ആപ്പിൾ, ഓറഞ്ച് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ പേരയ്ക്കയിൽ പഞ്ചസാരയുടെ അളവ് താരതമ്യേന കുറവാണ്. 

ഈ രണ്ട് ചേരുവകൾ മാത്രം മതി, ബ്ലാക്ക് ഹെഡ്സ് എളുപ്പം അകറ്റാം

 

tags
click me!