കിടിലൻ രുചിയിൽ മത്തി മുളകിട്ടത് ; എളുപ്പം തയ്യാറാക്കാം

By Web Team  |  First Published Sep 27, 2023, 10:30 AM IST

നല്ല അസ്സല്‍ സ്പെഷ്യൽ മുളകിട്ട മത്തി കറി എങ്ങനെ സ്വാദിഷ്ടമായി ഉണ്ടാക്കാമെന്ന് നോക്കാം...


മലയാളികൾക്ക് ഉച്ചയൂണിനു ഏറെ പ്രിയപ്പെട്ട വിഭവമാണ് മീൻകറി. അതു നല്ല മുളകിട്ടു വച്ച മത്തി കറിയാണെങ്കിൽ പറയുക തന്നെ വേണ്ട. നല്ല അസ്സൽ സ്പെഷ്യൽ മുളകിട്ട മത്തി കറി എങ്ങനെ സ്വാദിഷ്ടമായി ഉണ്ടാക്കാമെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

Latest Videos

undefined

മത്തി                         12 എണ്ണം 
ഉലുവ                        1/4 ടീസപൂൺ
ഇഞ്ചി വെളുത്തുള്ളി ചതച്ചത്
ചെറിയ ഉള്ളി             10 എണ്ണം 
പച്ചമുളക്                   3 എണ്ണം 
തക്കാളി                    1 എണ്ണം 
കുടംപുളി                   3 എണ്ണം 
കറിവേപ്പില               ആവശ്യത്തിന് 
ഉപ്പ്                                ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ആദ്യം മത്തി നന്നായി വൃത്തിയാക്കി കഴുകി എടുത്ത് വരഞ്ഞു കൊടുക്കുക. മീനിൽ നല്ല മസാല പിടിക്കാനാണ് നമ്മൾ ഇങ്ങനെ വരഞ്ഞ് കൊടുക്കുന്നത്. അടുത്തതായി കുറച്ചു കുടംപുളി ചെറിയ ചൂടുവെള്ളത്തിൽ സോക് ചെയ്തു വയ്ക്കുക. കറിയുണ്ടാക്കുവാനായി ഒരു മൺചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കുക. മൺചട്ടി ചൂടായി വരുമ്പോൾ അതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ഇതിലേക്ക് 1/4 tsp ഉലുവ, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, 10 ചെറിയ ഉള്ളി ചതച്ചത്, 3 പച്ചമുളക് കീറിയത്, വേപ്പില, തക്കാളി, കുടംപുളി വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേർക്കുക. ശേഷം അരിഞ്ഞ് വച്ചിരിക്കുന്ന മീൻ കഷണ്ങ്ങൾ ഇതിലേക്ക് ഇടുക. നല്ലത് പോലെ വേവുന്നത് വരെ തിളപ്പിച്ചെടുക്കുക.  ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. 

തയ്യാറാക്കിയത്:
ജോപോൾ
തൃശൂർ

 

click me!