റാഗിയിൽ ഡയറ്ററി ഫൈബർ, പ്രത്യേകിച്ച് ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹ നിയന്ത്രണത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണിത്. ഇത് ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കുന്നു.
ഇന്ത്യയിൽ പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. 100 ദശലക്ഷത്തിലധികം ഇന്ത്യക്കാർക്ക് പ്രമേഹമുണ്ടെന്ന് കണ്ടെത്തി അടുത്തിടെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്-ഇന്ത്യ ഡയബറ്റിസ് (ICMR-INDIAB) കണ്ടെത്തി. ടൈപ്പ് 2 പ്രമേഹമുള്ളവർ കർശനമായ ഭക്ഷണക്രമം പാലിക്കേണ്ടതുണ്ട്. ഉയർന്ന നാരുകളും ധാതുക്കളും ഉള്ളതിനാൽ പ്രമേഹമുള്ള ആളുകൾക്ക് റാഗി മികച്ച ഭക്ഷണമായാണ് കണക്കാക്കപ്പെടുന്നത്.
പോഷകസമൃദ്ധമായ റാഗി പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നതായി പോഷകഹാര വിദഗ്ധൻ അസ്ഹർ അലി സെയ്ദ് പറഞ്ഞു. റാഗിക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) യാണുള്ളത്. അതായത് ഉയർന്ന ജിഐ ഭക്ഷണങ്ങളെ അപേക്ഷിച്ച് ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സാവധാനത്തിലും ക്രമാനുഗതമായും വർദ്ധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കുന്നതിനാൽ പ്രമേഹമുള്ളവർക്ക് റാഗി ഗുണം ചെയ്യും.
undefined
റാഗിയിൽ ഡയറ്ററി ഫൈബർ, പ്രത്യേകിച്ച് ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹ നിയന്ത്രണത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണിത്. ഇത് ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കുന്നു.
വിറ്റാമിനുകൾ ബി 1, ബി 3, ബി 6, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങൾ റാഗിയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ തടയാനോ നിയന്ത്രിക്കാനോ സഹായിച്ചേക്കാം.
റാഗിയിലെ ഉയർന്ന ഫൈബർ ഉള്ളടക്കം വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹമുള്ളവർക്ക് ഇത് മികച്ചൊരു ഭക്ഷണമാണ്. റാഗി ദോശയായോ പാൻ കേക്ക് രൂപത്തിലോ റെട്ടിയായോ കഴിക്കാവുന്നതാണ്.
ബെറിപ്പഴങ്ങൾ കഴിച്ചാൽ ലഭിക്കുന്ന ചില ആരോഗ്യഗുണങ്ങൾ