'മോമോസിനെ അപമാനിക്കരുത്'; പാചക പരീക്ഷണത്തിന് വിമര്‍ശനം

By Web Team  |  First Published Sep 21, 2023, 10:55 PM IST

ലഖ്‌നൗവില്‍ നിന്നുള്ള സ്ട്രീറ്റ് ഫുഡ് സ്റ്റാളിലാണ് ഈ മോമോസ് തയ്യാറാക്കുന്നത്. സാധാരണ മൈദയിലാണ് മോമോസ് തയ്യാറാക്കുന്നതെങ്കില്‍ ഇവിടെ  കാബേജ് ഇലയിലാണ് ഈ ഹെല്‍ത്തി മോമോസ് തയ്യാറാക്കുന്നത്. 


ഭക്ഷണത്തില്‍ നടത്തുന്ന പല പരീക്ഷണങ്ങളുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഒട്ടും ചേര്‍ച്ചയില്ലാത്ത പല വിചിത്ര ഭക്ഷണ പരീക്ഷണങ്ങളും നല്ല വിമര്‍ശനങ്ങള്‍ നേടാറുമുണ്ട്. അത്തരമൊരു വിചിത്രമായ പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പലരുടെയും ഇഷ്ട വിഭവമായ മോമോസിലാണ് ഇവിടത്തെ പരീക്ഷണം. 

ലഖ്‌നൗവില്‍ നിന്നുള്ള സ്ട്രീറ്റ് ഫുഡ് സ്റ്റാളിലാണ് ഈ മോമോസ് തയ്യാറാക്കുന്നത്. സാധാരണ മൈദയിലാണ് മോമോസ് തയ്യാറാക്കുന്നതെങ്കില്‍ ഇവിടെ  കാബേജ് ഇലയിലാണ് ഈ ഹെല്‍ത്തി മോമോസ് തയ്യാറാക്കുന്നത്. മോമോസിനുള്ള ഫില്ലിങ് കാബേജ് ഇലയില്‍ നന്നായി പൊതിയുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ശേഷം ഇത് ആവിയില്‍ വേവിച്ചെടുക്കുന്നു. 

Latest Videos

undefined

പാനില്‍ നെയ്യൊഴിച്ച് ഇവ ഫ്രൈ ചെയ്‌തെടുക്കുകയാണ് ചെയ്യുന്നത്. സോസിനൊപ്പം വിളമ്പുന്നതും വീഡിയോയില്‍ കാണാം. 150 രൂപയാണ് ഈ  ഹെല്‍ത്തി മോമോസിന്‍റെ വില. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. വീഡിയോ മൂന്ന് മില്യണിലധികം ആളുകളാണ് ഇതിനോടകം കണ്ടത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. ഇത്തരത്തില്‍ മോമോസിനെ അപമാനിക്കരുതെന്നും മൈദയ്ക്ക് പകരം ആട്ട ഉപയോഗിക്കണമെന്നുമൊക്കെയാണ് കമന്‍റുകള്‍. 

 

Also read: ചോളം കഴിക്കുന്നത് കൊണ്ടു എന്തെങ്കിലും ഗുണമുണ്ടോ? അറിയാം ഇക്കാര്യങ്ങള്‍...

youtubevideo

click me!