ഈ അന്താരാഷ്ട്ര ചായ ദിനത്തിൽ രുചികരമായ ചെമ്പരത്തിപ്പൂവ് ചായ തയ്യാറാക്കിയാലോ? നീലിമ ബാലകൃഷ്ണൻ എസ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
അന്താരാഷ്ട്ര ചായ ദിനം 2024 പ്രമാണിച്ച് നമുക്കിന്നൊരു ഔഷധ ചായ ഉണ്ടാക്കി നോക്കിയാലോ. മഴക്കാലം ആരംഭിക്കുന്ന ഈ വേളയിൽ ഉന്മേഷത്തോടൊപ്പം ആരോഗ്യവും, പ്രതിരോധ ശേഷിയും വർധിപ്പിക്കാൻ ഈ ചായ നമ്മെ സഹായിക്കും.
വേണ്ട ചേരുവകൾ ( 1 ഗ്ലാസ് ചായക്ക് )
1. പനിക്കൂർക്ക ഇല - 2 എണ്ണം
2. ചെമ്പരത്തിപ്പൂവ് - 1 എണ്ണം
3. തുളസി ഇല - 2 തണ്ട്
4. ഏലക്ക - 1 എണ്ണം
5. ചിയാ സീഡ് - 1 സ്പൂൺ
6. കൽക്കണ്ടം - ആവശ്യത്തിന്
7. തേൻ - 1 സ്പൂൺ
8. ചായപ്പൊടി - ആവശ്യത്തിന്
9. നാരങ്ങ - 1 മുറി
10. വെള്ളം
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ 1 ½ ഗ്ലാസ് വെള്ളം എടുക്കുക. അതിലേക്ക് പനിക്കൂർക്ക ഇല, തുളസി ഇല, ചെമ്പരത്തിപ്പൂവ്, ചതച്ച ഏലക്ക എന്നിവ ചേർത്ത് 10 മിനുട്ട് തിളപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് ചായപ്പൊടിയും കൽക്കണ്ടവും ചേർത്ത് കൊടുക്കുക. അൽപ്പം തണുപ്പിച്ച് ഇളം ചൂടുള്ള ചായയിലേക്ക് ചിയാ സീഡും ( നിർബന്ധമില്ല ), തേനും, നാരങ്ങാ നീരും ചേർത്ത് ഇളക്കുക. ഔഷധ ചായ തയ്യാർ...
ഈ അന്താരാഷ്ട്ര ചായ ദിനത്തിൽ 'പിങ്ക് ടീ' കുടിച്ചാലോ?