രാവിലെയുള്ള മലബന്ധത്തെ അകറ്റാന്‍ സഹായിക്കുന്ന ആറ് ഭക്ഷണങ്ങള്‍

By Web Team  |  First Published Nov 14, 2024, 11:03 AM IST

മലബന്ധത്തിനുള്ള കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്.  രാവിലെയുള്ള മലബന്ധത്തെ അകറ്റാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 


രാവിലെ മലബന്ധ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടോ?  പല കാരണങ്ങള്‍ കൊണ്ടും മലബന്ധം ഉണ്ടാകാം. മലബന്ധത്തിനുള്ള കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്.  രാവിലെയുള്ള മലബന്ധത്തെ അകറ്റാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. പ്രൂണ്‍സ് 

Latest Videos

മലബന്ധത്തെ അകറ്റാന്‍ പേരുകേട്ട ഒരു ഡ്രൈ ഫ്രൂട്ടാണ് പ്രൂണ്‍സ്. ഉണങ്ങിയ പ്ലം പഴം അഥവാ പ്രൂണ്‍സ് ഫൈബറിനാല്‍ സമ്പന്നമാണ്. അതിനാല്‍ പ്രൂണ്‍സ് കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. ഇതിനായി രാവിലെ ഒരു ഗ്ലാസ് പ്രൂണ്‍സ് ജ്യൂസ് കുടിക്കാം. 

2. ഫ്‌ളാക്‌സ് സീഡ്സ്

ഫൈബര്‍ അഥവാ നാരുകള്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡ്സും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. ഇതിനായി   
ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച് വെള്ളം രാവിലെ കുടിക്കാവുന്നതാണ്. 

3. ഓട്മീല്‍ 

നാരുകളും വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓട്മീല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. 

4. ബീന്‍സ് 

നാരുകള്‍ അടങ്ങിയ ബീന്‍സും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. 

5. ഫിഗ്സ് 

ഫിഗ്സും ഫൈബറിനാല്‍ സമ്പന്നമാണ്. ഇവയെ കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. 

6. മധുരക്കിഴങ്ങ് 

നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ഭ​ക്ഷണങ്ങൾ

youtubevideo


 

click me!