കുഞ്ഞുങ്ങൾ കൊതിയോടെ കഴിക്കും ഈ കോയിൻ ഓംലെറ്റ് ; റെസിപ്പി

By Web Team  |  First Published Nov 14, 2024, 4:18 PM IST

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് 
രജിനി എം തയ്യാറാക്കിയ പാചകക്കുറിപ്പ്. 


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

കുട്ടികൾക്ക് എപ്പോഴും വ്യത്യസ്ത രുചിയിലുള്ള ഭക്ഷണങ്ങളാണ് ഏറെ ഇഷ്ടം. രൂപത്തിലും രുചിയിലും പുതുമ നൽകുന്നത് ഭക്ഷണം കഴിപ്പിക്കാൻ കുട്ടികളെ സഹായിക്കും. എങ്കിൽ ഇതാ ഒരു വ്യത്യസ്തമായൊരു റെസിപ്പി തയ്യാറാക്കിയാലോ?. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നൊരു സ്പെഷ്യൽ കോയിൻ ഓംലെറ്റ് എളുപ്പം തയ്യാറാക്കാം. 

             വേണ്ട ചേരുവകൾ‌ 

  • ഓട്സ്                                                                1 കപ്പ്  (30ml)
  • പാൽ                                                              30 ml
  • 1. കോഴിമുട്ട                                                 2 എണ്ണം
  • 2. ഉപ്പ് പൊടി                                                 1/4 സ്പൂൺ
  • 3. കുരുമുളക് പൊടി                                   1/4 സ്പൂൺ
  • 4.  ഒരു സവാള നെടുകെ മുറിച്ച് ആവശ്യമായ റിംങ്സ് എടുത്തശേഷം ബാക്കി പൊട്ടിയായി അരിയുക.
  • 5. ഒരു ചെറിയ കാരറ്റ് ഗ്രേറ്റ് ചെയ്തത്.
  • 6. ചെറിയ കഷ്ണം കാപ്സിക്കം പൊടിയായി അരിഞ്ഞത്
  • 7. പകുതി തക്കാളിയുടെ കുരു കളഞ്ഞ ശേഷം പൊടിയായി അരിഞ്ഞത്
  • 8. ഒരു പച്ചമുളകിൻ്റെ പകുതി പൊടിയായി അരിഞ്ഞത്
  • 9. മല്ലിയില പൊടിയായി അരിഞ്ഞത്               1 സ്പൂൺ
  • 10. കറിവേപ്പില പൊടിയായി അരിഞ്ഞത്     1 സ്പൂൺ
  • 11. ഒറിഗാനോ                                                          1/4 സ്പൂൺ ( optional)
  • 12. ഉപ്പ്                                                                       ആവശ്യത്തിന്
  • 13. നെയ്യ്/ ബട്ടർ                                                            2 സ്പൂൺ

തയ്യാറാക്കുന്ന വിധം

* ഓഡ്സും പാലും യോജിപ്പിച്ച് വയ്ക്കുക. 
* ഒന്ന് മുതൽ 12 വരെയുള്ള ചേരുവകൾ യോജിപ്പിച്ച ശേഷം ഓട്സ്, പാൽ മിശ്രിതം ചേർത്ത് യോജിപ്പിക്കുക.

ഒരു ലെവൽ ആയ പാനിൽ നെയ്യോ ബട്ടറോ ചേർത്ത് നന്നായി ചൂടാകുമ്പോൾ ഒണിയൻ റിങ്ങ്സ് വച്ച് അതിനുള്ളിൽ കോഴിമുട്ട മിശ്രിതം ഒഴിച്ച് അടച്ചു വച്ച് രണ്ട് മിനുട്ടിനു ശേഷം തിരിച്ചിട്ടും വേവിച്ചെടുത്താൽ കോയിൻ ഓംലെറ്റ് റെഡി. 

കുട്ടികൾക്ക് ടിഫിൻ ബോക്സിൽ വച്ച് കൊടുത്തയയ്ക്കാൻ നല്ലതാണ് ഈ വിഭവം. ഈ ഓംലെറ്റ് കുട്ടികൾക്ക് ഇഷ്ടമുള്ള എല്ലാ പച്ചക്കറികളും ചേർത്ത് ഉണ്ടാക്കാവുന്നതാണ്. 

രുചിയൂറും മത്തൻ ഇലയട ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ

click me!