തൊണ്ടവേദന അകറ്റാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍...

By Web Team  |  First Published Mar 3, 2024, 5:12 PM IST

രോഗപ്രതിരോധശേഷി കൂട്ടുകയാണ് ഇതിനായി ചെയ്യേണ്ടത്.  അത്തരത്തില്‍ തൊണ്ടവേദന അകറ്റാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം... 


മാറുന്ന കാലാവസ്ഥയില്‍ തുമ്മല്‍, ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. രോഗപ്രതിരോധശേഷി കൂട്ടുകയാണ് ഇതിനായി ചെയ്യേണ്ടത്.  അത്തരത്തില്‍ തൊണ്ടവേദന അകറ്റാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

Latest Videos

undefined

ഇഞ്ചി ചായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ തൊണ്ടവേദനയെ അകറ്റാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

രണ്ട്... 

ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീരും തേനും ചേര്‍ത്ത് കുടിക്കുന്നതും തൊണ്ടവേദനയെ ശമിപ്പിക്കാന്‍ സഹായിക്കും. നാരങ്ങയിലെ വിറ്റാമിന്‍ സി രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. 

മൂന്ന്... 

മഞ്ഞള്‍ പാല്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ബാക്ടീരിയല്‍, ഫംഗല്‍, വൈറല്‍ അണുബാധകളെ പ്രതിരോധിക്കുന്നതിനും തൊണ്ടവേദനയെ അകറ്റാനും പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്. 

നാല്... 

കറ്റാര്‍വാഴ ജ്യൂസാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. 

അഞ്ച്... 

വെള്ളത്തില്‍ ആപ്പിള്‍ സൈഡര്‍ വിനഗറും തേനും ചേര്‍ത്ത് കുടിക്കുന്നതും പ്രതിരോധശേഷി കൂട്ടാനും തൊണ്ടവേദനയെ അകറ്റാനും സഹായിക്കും. 

ആറ്... 

കറുവാപ്പട്ട ചായ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങൾ അടങ്ങിയ   കറുവാപ്പട്ട ചായയും രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കുടലിന്‍റെ ആരോഗ്യം അവതാളത്തിലായോ? പരിഹാരമുണ്ട്...

youtubevideo


 

click me!