ഈ ഓണത്തിന് അടിപൊളി മത്തങ്ങ പച്ചടി തയ്യാറാക്കാം

By Web Team  |  First Published Aug 22, 2019, 6:27 PM IST

മത്തങ്ങ കൊണ്ട് ആരെങ്കിലും പച്ചടി ഉണ്ടാക്കിയിട്ടുണ്ടോ. ഇത്തവണ ഓണത്തിന് സ്വാദൂറും മത്തങ്ങ പച്ചടി ഉണ്ടാക്കി നോക്കാം.


പച്ചടി പലതരത്തിലുണ്ട്. ഓണസദ്യയിൽ വിവിധതരത്തിലുള്ള പച്ചടി വിഭവങ്ങളുണ്ട് . വെള്ളരിക്ക പച്ചടി, ബീറ്റ് റൂട്ട് പച്ചടി, കുമ്പളങ്ങ പച്ചടി അങ്ങനെ പോകുന്നു പച്ചടി കൊണ്ടുള്ള വിഭവങ്ങൾ. മത്തങ്ങ കൊണ്ട് ആരെങ്കിലും പച്ചടി ഉണ്ടാക്കിയിട്ടുണ്ടോ. ഇത്തവണ ഓണത്തിന് സ്വാദൂറും മത്തങ്ങ പച്ചടി ഉണ്ടാക്കി നോക്കാം.

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

Latest Videos

undefined

തൈര് – 1 കപ്പ്‌ പുളിയില്ലാത്തത്
മത്തങ്ങ ചെറുതായി അരിഞ്ഞത് – കാല്‍ കിലോ
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
പച്ചമുളക് – 2 എണ്ണം

അരപ്പിനു വേണ്ട സാധനങ്ങള്‍

വെളുത്തുള്ളി – രണ്ട് അല്ലി
തേങ്ങ – ചിരവിയത് അര മുറി 
കടുക് – അര ടിസ്പൂണ്‍
ജീരകം – ഒരു നുള്ള്
ചെറിയ ഉള്ളി – 6 എണ്ണം

താളിക്കാന്‍

വെളിച്ചെണ്ണ – ഒരു ടിസ്പൂണ്‍
കടുക് – ഒരു നുള്ള്
വറ്റല്‍ മുളക് – 2 എണ്ണം
കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ മത്തങ്ങാ കഷ്ണങ്ങളും പച്ചമുളകും മഞ്ഞള്‍പ്പൊടിയും കുറച്ചു വെള്ളവും ചേര്‍ത്ത് വേവിക്കുക .
തേങ്ങയുടെ കൂടെ ചെറിയ ഉള്ളി ,ജീരകം ,കടുക് ,വെളുത്തുള്ളി ഇവ നല്ല പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക .ഈ അരപ്പ് വെന്ത മത്തങ്ങാ കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക . ആവി വരുമ്പോള്‍ ഉടച്ച തൈര് ചേര്‍ത്ത് തീ അണയ്ക്കുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,കറിവേപ്പില എന്നിവ വറുത്തു താളിക്കുക. സ്വാദൂറും മത്തങ്ങാ പച്ചടി തയ്യാറായി. 
 
 

click me!