ഇത് സ്പെഷ്യൽ വെജിറ്റബിൾ കുറുമ; തയ്യാറാക്കുന്ന വിധം...

By Web Team  |  First Published Aug 19, 2020, 8:27 AM IST

 അപ്പത്തിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ പറ്റിയ സ്വാദുള്ള വെജിറ്റബിൾ കുറുമ ഈസിയായി തയ്യാറാക്കാം...
 


പച്ചക്കറികളെല്ലാം ചേർത്തൊരു കുറുമ രുചികരമായി തയാറാക്കിയാലോ? അപ്പത്തിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ പറ്റിയ സ്വാദുള്ള വെജിറ്റബിൾ കുറുമ ഈസിയായി തയ്യാറാക്കാം...

വേണ്ട ചേരുവകൾ....

Latest Videos

undefined

ബീൻസ്                2 കപ്പ്‌ 
കാരറ്റ്                    2 കപ്പ്‌  
ഉരുളക്കിഴങ്ങ്      2 കപ്പ്‌ 
ഫ്രഷ് പീസ്          2 കപ്പ്‌ 
ഉപ്പ്                      ആവശ്യത്തിന്
പച്ചമുളക്            2 എണ്ണം 
സവാള                 1  എണ്ണം
 തക്കാളി              1 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത്   1 ടീസ്പൂൺ
വെജിറ്റബിൾ മസാല              1 സ്പൂൺ
ചെറിയ  ഉള്ളി                         1 എണ്ണം

പാകം ചെയ്യുന്ന വിധം...

ആദ്യം പച്ചക്കറികൾ എല്ലാം ഒരു വിസിൽ വരുന്നത് വരെ കുക്കറിൽ വേവിക്കുക. ഒരു കപ്പ്‌ തേങ്ങ , ഒരു കഷ്ണം ഉള്ളി , 4-5 അല്ലി വെളുത്തുള്ളി , പച്ച മുളക്, കറിവേപ്പില, അല്പം ഗരം മസാല , മഞ്ഞൾപൊടി , കുരുമുളക് ഇവ ചെറിയ തീയിൽ അൽപ നേരം വറുത്തെടുത്ത് നന്നായി അരച്ചെടുക്കണം. വേവിച്ച പച്ചക്കറിയിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് തിളയ്ക്കുമ്പോൾ കടുകും കറിവേപ്പിലയും താളിച്ച് ഒഴിച്ചു ഇറക്കാം.

കറിയിലെ ഉപ്പ് കുറയ്ക്കാൻ ഇതാ നാല് വഴികൾ...

click me!