നവരാത്രിയ്ക്ക് ഉണ്ടാക്കുന്ന ഒരു സ്പെഷ്യൽ വിഭവമാണ് ഇത്. ഇനി എങ്ങനെയാണ് ഈ സ്പെഷ്യൽ പുട്ട് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
ഒരു വെറെെറ്റി പുട്ടിനെ കുറിച്ചാണ് പറയാൻ പോകുന്നത്. ശർക്കര, പുട്ടു പൊടിയൊക്കെ വച്ച് തയ്യാറാക്കുന്ന പുട്ടാണിത്. നവരാത്രിയ്ക്ക് ഉണ്ടാക്കുന്ന ഒരു സ്പെഷ്യൽ വിഭവമാണ് ഇത്. ഇനി എങ്ങനെയാണ് ഈ സ്പെഷ്യൽ പുട്ട് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
വേണ്ട ചേരുവകൾ...
undefined
അരിപൊടി (പുട്ടു പൊടി ) ഒരു കപ്പ്
മഞ്ഞൾ പൊടി കാൽ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
ശർക്കര കാൽ കപ്പ്
നാളികേരം കാൽ കപ്പ്
തയ്യാറാക്കുന്ന വിധം...
പുട്ടുപൊടിയിലേക്കു , ഉപ്പും മഞ്ഞൾപൊടിയും വെള്ളത്തിൽ കുഴച്ചു ചേർത്ത് പുട്ടു പൊടി നനച്ചു എടുക്കുക. സാധാരണ പുട്ടുപോലെ തയ്യാറാക്കി എടുക്കുക . മഞ്ഞൾപൊടി ചേർത്ത് കൊണ്ട് ചെറിയ മഞ്ഞകളറിൽ തയാറാക്കിയ പുട്ട് മാറ്റിവയ്ക്കുക. ഒരു പാൻ ചൂടാകുമ്പോൾ ശർക്കര കുറച്ചു വെള്ളം ഒഴിച്ച് പാനിയാക്കി എടുക്കുക , നന്നായി അലിഞ്ഞു കഴിഞ്ഞാൽ പുട്ട് ചേർത്ത് ഒപ്പം തേങ്ങയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, ശർക്കര പുട്ടിൽ യോജിച്ചു നന്നായി വിട്ടു വരുന്ന പാകം ആക്കി എടുക്കുക.
സ്പെഷ്യൽ പേരയ്ക്ക മില്‍ക്ക് ഷേക്ക്; ഈസിയായി തയ്യാറാക്കാം
തയ്യാറാക്കിയത്:
ആശ,
ബാംഗൂർ