നവരാത്രിയ്ക്ക് സ്പെഷ്യൽ പൊള്ളവട തയ്യാറാക്കാം

By Web Team  |  First Published Oct 11, 2021, 9:21 PM IST

പൊള്ളവട പാലക്കാട്‌ അഗ്രഹാരങ്ങളിൽ നവരാത്രി കാലങ്ങളിൽ ബൊമ്മക്കൊലുവിന്‌ പ്രസാദം ആയി ഉണ്ടാക്കുന്ന ഒരു പലഹാരം ആണ് പൊള്ളവട. എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നതെന്ന് നോക്കാം...
 


പൊള്ളവട പാലക്കാട്‌ അഗ്രഹാരങ്ങളിൽ നവരാത്രി കാലങ്ങളിൽ ബൊമ്മക്കൊലുവിന്‌ പ്രസാദം ആയി ഉണ്ടാക്കുന്ന ഒരു പലഹാരം ആണ് പൊള്ളവട. എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

Latest Videos

undefined

കടലപരിപ്പ്                    1 കപ്പ്‌
തുവര പരിപ്പ്                 1 കപ്പ്‌
തേങ്ങ ചിരകിയത്         4 കപ്പ്‌
അരിപൊടി                    8 കപ്പ്‌
കായം                          1 ടീസ്പൂൺ
മുളകുപൊടി                4 ടീസ്പൂൺ
കറിവേപ്പില                 ഒരു ടീസ്പൂൺ
ഉപ്പ്                             ആവശ്യത്തിന്
എണ്ണ                                 1/2 കപ്പ്‌

തയ്യാറാക്കുന്ന വിധം...

ആദ്യം തുവരപരിപ്പും കടലപരിപ്പും രണ്ടു മണിക്കൂർ കുതിർക്കുക.രണ്ട് മണിക്കൂറിനു ശേഷം പരിപ്പുകളും ഉപ്പും തേങ്ങയും ചേർത്ത് നന്നായി അധികം വെള്ളമില്ലാതെ അരച്ചെടുക്കുക. അതിനെ ഒരു പാത്രത്തിലേക്കു മാറ്റിയ ശേഷം അരിപൊടിയും കായവും മുളകുപൊടിയും ചേർത്ത് നല്ല കട്ടിയിൽ വെള്ളം തളിച്ച് കുഴച്ചെടുക്കുക. ഒരു വിധം നന്നായി കുഴച്ചു വരുമ്പോൾ അതിലേക്കു 1/2 കപ്പ്‌ എണ്ണ ഒഴിച്ച് നല്ലവണ്ണം കുഴച്ചെടുക്കുക. മാവ് നല്ല സ്മൂത്ത്‌ ആയി കുഴച്ചെടുക്കണം. വെള്ളം ഒട്ടും കൂടരുത്. ചെറിയ ചെറിയ പൂരിക്ക് പാകത്തിൽ ഉരുളകൾ ആക്കുക . ഒരു പ്ലാസ്റ്റിക് കവറിൽ / വാഴയിലയിൽ എണ്ണ പുരട്ടുക. അതിലേക്കു ഈ ഉരുള വച്ചു കൊടുത്തു അടി പരന്ന ചെറിയ പാത്രം കൊണ്ടു അമർത്തുക. പൂരി ഒരുപാട് കനം കൂടാനോ കുറയാനോ പാടില്ല. എണ്ണ നന്നായി ചൂടായി വരുമ്പോൾ വറുത്തെടുക്കുക.

തയ്യാറാക്കിയത്:
പ്രഭ,
ദുബായ്

click me!