പപ്പായ കൊണ്ട് കിടിലൻ ഫ്രഞ്ച് ഫ്രൈസ് ഇങ്ങനെ തയ്യാറാക്കി നോക്കിയിട്ടുണ്ടോ?

By Web Team  |  First Published May 19, 2021, 8:41 AM IST

പപ്പായ കൊണ്ട് നിരവധി വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. പപ്പായ കൊണ്ട് കിടിലൻ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കി നോക്കിയാലോ...


പപ്പായയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പപ്പായ കൊണ്ട് നിരവധി വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. പപ്പായ കൊണ്ട് കിടിലൻ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കി നോക്കിയാലോ...

വേണ്ട ചേരുവകൾ...

Latest Videos

undefined

പച്ച പപ്പായ നീളത്തിൽ അരിഞ്ഞത്                              250 ഗ്രാം
ചോളം പൊടി (കോൺ ഫ്ലോർ )                                       2 ടേബിൾ സ്പൂൺ
മൈദ                                                                                       2 ടേബിൾ സ്പൂൺ
മുളക് പൊടി                                                                        1 ടീസ്പൂൺ
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്                        1 ടീസ്പൂൺ
ഉപ്പ്                                                                                            ആവശ്യത്തിന് 

മുക്കി പൊരിക്കുവാനുള്ള മാവിനാവശ്യമായ ചേരുവകൾ

മൈദ                                                                                  1 ടേബിൾ സ്പൂൺ
ചോള പൊടി (കോൺ ഫ്ലോർ )                                     1 ടേബിൾ സ്പൂൺ
മുളകുപൊടി                                                                    1 ടീസ്പൂൺ
ഉപ്പ്                                                                                       1/8 ടീസ്പൂൺ 

ഉണ്ടാകുന്ന വിധം...

പച്ച പപ്പായ നീളത്തിൽ കുറച്ചു കനത്തിൽ അരിഞ്ഞു ഉപ്പിട്ട് പകുതി വേവിച്ചെടുക്കുക. വെള്ളം കളഞ്ഞ ശേഷം പകുതി വേവിച്ച പപ്പായയിലേക്ക് മൈദ, കോൺ ഫ്ലോർ, മുളകുപൊടി, വെളുത്തുള്ളി എന്നിവ ഇട്ടു ഒന്ന്  മിക്സ്‌ ചെയ്തു 1/2 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. മുക്കി പൊരിക്കുവാനുള്ള മാവിനായി  കുറച്ചു മൈദയും കോൺ ഫ്ലോ‌റും മുളക് പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് നല്ല പോലെ വെള്ളം ചേർത്ത് നേർത്ത മാവ് ഉണ്ടാക്കുക. ഫ്രീസറിൽ നിന്നും പപ്പായ എടുത്ത് മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക. സോസിന്റെ കൂടെ വിളമ്പാം .മിക്സ്‌ ചെയ്തു ഫ്രീസറിൽ സൂക്ഷിച്ചു വച്ച പപ്പായ എപ്പോൾ വേണമെങ്കിലും മാവ് ഉണ്ടാക്കി വറുത്തെടുക്കാം.

സ്പെഷ്യൽ ശർക്കര പുട്ട്; ദാ ഇങ്ങനെ തയ്യാറാക്കാം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!