പനീർ കൊണ്ട് രുചികരമായ പാൻ കേക്ക്; റെസിപ്പി

By Web Team  |  First Published Oct 24, 2021, 4:12 PM IST

വ്യത്യസ്തമായ ഒരു പാൻ കേക്ക് ഉണ്ടാക്കിയാലോ...? പനീർ പാൻ കേക്ക്... പനീർ കൊണ്ട് വളരെ എളുപ്പത്തില്‍ സ്വാദിഷ്ടമായ പാൻ കേക്ക് തയ്യാറാക്കാം...


പനീർ (paneer) കൊണ്ട് പാൻ കേക്ക് (pan cake) ഉണ്ടാക്കിയാലോ...? വളരെ കുറച്ച് ചേരുവകൾ കൊണ്ട് കുട്ടികൾക്ക് ഇഷ്ടമാകുന്ന ഒരു പാൻ കേക്ക് എളുപ്പം തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

Latest Videos

undefined

1. പനീർ                         200 gm (ഗ്രേറ്റ് ചെയ്തത്‌ )
 ഗോതമ്പ് മാവ്              ഒരു കപ്പ്
  വെണ്ണ                         ഒരു ടേബിൾ സ്പൂൺ
2. പാൽ                          ഒരു കപ്പ് 
    മുട്ട                            1 എണ്ണം
പഞ്ചസാര                   രണ്ട് ടേബിൾസ്പൂൺ
വാനില എസ്സെൻസ്      കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി യോജിപ്പിച്ചു വയ്ക്കുക. അതിലേക്ക് രണ്ടാമത്തെ   ചേരുവകൾ ചേർത്ത് അടിച്ചു നല്ല മയമുള്ള മാവ് തയ്യാറാക്കണം.ഒരു നോൺ - സ്റ്റിക്ക് പാൻ ചൂടാക്കി മാവ് ഒഴിച്ചു പരത്തി പാൻ കേക്കുകൾ ചുട്ടെടുക്കുക. പാൻ കേക്കിനു മീതെ തേൻ തൂകി ഉപയോഗിക്കാം.

തയ്യാറാക്കിയത്:
സരിത സുരേഷ്,
ഹരിപ്പാട്

Read: ഗോബി മഞ്ചൂരിയൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ

click me!