ചപ്പാത്തി കഴിച്ചു മടുത്തോ? ഗോതമ്പ് പൊടി കൊണ്ട് നല്ല സോഫ്റ്റ്‌ കുബ്ബൂസ് തയ്യാറാക്കാം; റെസിപ്പി

By Web Team  |  First Published Dec 1, 2024, 11:09 AM IST

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്. 
 


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Latest Videos

 

കുട്ടികള്‍ക്ക് ചപ്പാത്തി കഴിച്ചു മടുത്തോ? എങ്കില്‍, ഗോതമ്പ് പൊടി കൊണ്ട് നല്ല സോഫ്റ്റ്‌ കുബ്ബൂസ് തയ്യാറാക്കി കൊടുക്കാം. 

വേണ്ട ചേരുവകൾ
 
ഗോതമ്പ് പൊടി - 3 കപ്പ്‌
ഇളംചൂടു വെള്ളം - 1/2 കപ്പ്‌ 
പഞ്ചസാര - 1 ടേബിൾ സ്പൂൺ 
യീസ്റ്റ് - 1/2 ടേബിൾ സ്പൂൺ 
ഉപ്പ് - 3/4 ടീ സ്പൂൺ 
വെള്ളം - ആവശ്യത്തിന് 
എണ്ണ - 1 ടേബിൾ സ്പൂൺ 

തയ്യാറാക്കുന്ന വിധം

ഇളം ചൂടുവെള്ളത്തിൽ പഞ്ചസാരയും യീസ്റ്റുമിട്ട് ഒന്നു പൊങ്ങി വരുമ്പോൾ ഗോതമ്പുമാവിലേക്കു ഈ ഒരു യീസ്റ്റ്  വെള്ളവും ഉപ്പും കൂടി ചേർക്കുക. ഇനി ആവശ്യത്തിന് വെള്ളവും കൂടി ചേർത്തു ചപ്പാത്തി മാവിനെക്കാൾ കുറച്ചു കൂടി സോഫ്റ്റ്‌ ആയി കുഴച്ചു വയ്ക്കുക. ശേഷം അതിലേയ്ക്ക് എണ്ണ കൂടി ചേർത്തു വീണ്ടും മയത്തിൽ കുഴയ്ക്കുക. കുറച്ചു എണ്ണ കൂടി പുരട്ടി രണ്ടു മണിക്കൂർ നേരം മാറ്റി വെക്കുക. ശേഷം മാവ് ഇരട്ടി ആയി വരും, അപ്പോൾ ഒന്നും കൂടി കുഴച്ചു ചെറിയ ഉരുളകളാക്കി ചപ്പാത്തിയേക്കാൾ കുറച്ചു കട്ടിയിൽ പരത്തി എടുക്കുക. ഇനി ഒരു ദോശ കല്ലു ചൂടാക്കി അതില്‍ ഇവ തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കുക. ഇതോടെ നല്ല അടിപൊളി കുബ്ബൂസ് വീട്ടിൽ തയ്യാര്‍.

youtubevideo

Also read: കിടിലന്‍ കക്കയിറച്ചി ബജി തയ്യാറാക്കാം; റെസിപ്പി

click me!