​ഗോതമ്പ് ദോശ ഇങ്ങനെ തയ്യാറാക്കി നോക്കൂ

By Web Team  |  First Published Sep 24, 2021, 8:41 AM IST

ഗോതമ്പ് ദോശ ഉണ്ടാക്കാറുണ്ടല്ലോ... ഇനി മുതൽ ​ഗോതമ്പ് ദോശ ഇങ്ങനെ തയ്യാറാക്കി നോക്കൂ...


പ്രഭാതഭക്ഷണത്തിന് (breakfast) മിക്കവരുടെയും ഇഷ്ടഭക്ഷണമാണ് ദോശ(dosa). എന്നാൽ ദിവസവും ദോശയായലും മടുത്ത് പോകും. ദോശയിൽ അൽപം വെറെെറ്റി പരീക്ഷിക്കുന്നത് നല്ലതാണ്. ​ഗോതമ്പ് ദോശ (wheat dosa) ഉണ്ടാക്കാറുണ്ടല്ലോ... ഇനി മുതൽ ​ഗോതമ്പ് ദോശ ഇങ്ങനെ തയ്യാറാക്കി നോക്കൂ...

വേണ്ട ചേരുവകൾ...

Latest Videos

undefined

ഗോതമ്പ് പൊടി                      1 കപ്പ്
തെെര്                                       അരക്കപ്പ് 
സവാള                                     1/2 കപ്പ് ( കൊത്തി അരിഞ്ഞത്)
പച്ചമുളക്                                  2 എണ്ണം
ജീരകം                                      ഒരു നുള്ള്
മഞ്ഞൾപൊടി                        1/4 ടീസ്പൂൺ
ഉപ്പ്                                            ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യംഗോതമ്പ് പൊടി, തൈര്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് പുളുപ്പിക്കാൻ മൂടി വയ്ക്കുക. ശേഷം അതിലേക്ക് സവാള കൊത്തി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, മല്ലിയില അരിഞ്ഞതും അൽപ്പം ജീരകവും, മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. പാൻ നന്നായി ചൂടായി കഴിഞ്ഞാൽ അതിലേക്ക് ഈ മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം. 

രുചികരമായ ഉള്ളി മുറുക്ക് എളുപ്പം തയ്യാറാക്കാം

click me!