സലാഡുകള്‍ കൂടുതല്‍ ഹെല്‍ത്തിയാക്കാൻ ചെയ്യാവുന്നത്...

By Web Team  |  First Published Feb 2, 2024, 6:19 PM IST

സലാഡുകള്‍ തയ്യാറാക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ ഇവ കൂടുതല്‍ സമൃദ്ധവും ആരോഗ്യകരവും ആക്കാൻ സാധിക്കും. അതിന് സഹായകമായ ഏതാനും ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്


ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധ നല്‍കുന്നവരെല്ലാം മിക്കപ്പോഴും കഴിക്കുന്നതാണ് സലാഡുകള്‍. പച്ചക്കറികള്‍, പഴങ്ങള്‍, പയറുകള്‍, ചീസ്, ചിക്കൻ, പനീര്‍ എന്നിങ്ങനെ സലാഡുകള്‍ തയ്യാറാക്കാൻ ഓരോരുത്തരും അവരവരുടെ അഭിരുചിക്കും സൗകര്യത്തിനും അനുസരിച്ച് തെരഞ്ഞെടുക്കുന്നത് പല വിഭവങ്ങളുമാണ്. 

ഇവയെല്ലാം ആരോഗ്യത്തിന് പലവിധത്തില്‍ ഗുണകരം തന്നെ. എങ്കിലും സലാഡുകള്‍ തയ്യാറാക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ ഇവ കൂടുതല്‍ സമൃദ്ധവും ആരോഗ്യകരവും ആക്കാൻ സാധിക്കും. അതിന് സഹായകമായ ഏതാനും ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. 

Latest Videos

undefined

ഒന്ന്...

കൂടുതല്‍ ഇലകള്‍ ചേര്‍ക്കാൻ ശ്രമിക്കണം. ഏത് സലാഡാണെങ്കിലും അതില്‍ ഹെല്‍ത്തിയായ ഏതെങ്കിലുമൊരു ഇല കൂടി ചേര്‍ക്കാൻ ശ്രമിക്കാം. ഇതോടെ സലാഡ് സമൃദ്ധമായി. ചീര, ലെറ്റൂസ്, മസറ്റാര്‍ഡ് ഗ്രീൻസ് എല്ലാം ഇതുപോലെ ചേര്‍ക്കാവുന്നതാണ്. വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം കാര്യമായ അളവില്‍ ലഭിക്കുന്നതിന് ഇലകള്‍ സഹായിക്കും. 

രണ്ട്...

സലാഡുകള്‍ തയ്യാറാക്കുമ്പോള്‍ എപ്പോഴും 'കളര്‍ഫുള്‍' ആക്കാൻ ശ്രമിക്കണം. പല നിറങ്ങളും ചേര്‍ക്കുന്നത് കാണാനുള്ള ഭംഗിക്കല്ല, മറിച്ച് ഓരോ നിറവും ഓരോ തരം പോഷകങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഇങ്ങനെ ഒരേസമയം പല പോഷകങ്ങളും ലഭിക്കുന്നതിനാണ് സലാഡുകള്‍ 'കളര്‍ഫുള്‍' ആക്കുന്നത്. 

മൂന്ന്...

നോണ്‍ വെജിറ്റേറിയനാണെങ്കില്‍ സലാഡുകളില്‍ എപ്പോഴും അല്‍പം മീറ്റ് കൂടി ചേര്‍ക്കാൻ ശ്രമിക്കണം. ഇതും സലാഡുകള്‍ കൂടുതല്‍ സമീകൃതവും സമ്പന്നവും ആക്കുന്നു. മീറ്റ് എന്ന് പറയുമ്പോള്‍ ചിക്കനോ അല്ലെങ്കില്‍ മീനോ ആണ് നല്ലത്. മീറ്റില്ലെങ്കില്‍ മുട്ടയെങ്കിലും ചേര്‍ക്കാൻ ശ്രമിക്കുക. ഫൈബറിനും വൈറ്റമിനുകള്‍ക്കും ധാതുക്കള്‍ക്കുമൊപ്പം പ്രോട്ടീൻ കൂടി കിട്ടാനിത് സഹായിക്കുന്നു. നോണ്‍- വെജ് കഴിക്കാത്തവരാണെങ്കില്‍ മീറ്റിന് പകരം ചന്ന, ബീൻസ്, ക്വിനോവ എന്നിവയെല്ലാം ചേര്‍ക്കാവുന്നതാണ്.

നാല്...

സലാഡുകള്‍ തയ്യാറാക്കുമ്പോള്‍ കഴിയുന്നതും എല്ലാ പോഷകങ്ങളും ഉള്‍പ്പെടുത്താനാണ് ശ്രമിക്കേണ്ടത്. ഇത് എളുപ്പവുമാണ് ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ അല്‍പം നട്ട്സ്, സീഡ്സ്, അവക്കാഡോ, ഒലിവ് ഓയില്‍ എന്നിങ്ങനെയുള്ള ഹെല്‍ത്തി ഫാറ്റുകള്‍ കൂടി ചേര്‍ക്കാം. മയൊണൈസ് (പുറത്തുനിന്ന് വാങ്ങിക്കുന്നത് വിശേഷിച്ചും) പോലുള്ള ചേരുവകള്‍ കഴിയുന്നതും സലാഡുകളില്‍ ചേര്‍ക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ അനുയോജ്യം. 

അഞ്ച്...

സലാഡുകള്‍ തയ്യാറാക്കുമ്പോല്‍ ഡ്രസിംഗില്‍ സോഡിയവും ഷുഗറും കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതായത് ഉപ്പും മധുരവുമെല്ലാം വളരെ പരിമിതപ്പെടുത്തണം. അല്ലാത്തപക്ഷം അത് സലാഡിന്‍റെ ഗുണമേന്മയ്ക്ക് തന്നെ തിരിച്ചടിയാകും. 

Also Read:- നെയ്യ് മായം കലര്‍ന്നതാണോ ചീത്തയാണോ എന്നെല്ലാം അറിയാൻ വഴിയുണ്ട്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!