സ്പെഷ്യൽ പിടിപ്പായസം ; ഈസി റെസിപ്പി

By Web Team  |  First Published Mar 18, 2024, 9:25 AM IST

അരിപ്പൊടിയും തേങ്ങപ്പാലും ചേർത്തുണ്ടാക്കുന്ന ഒരു പരമ്പരാഗത കേരള മധുര പലഹാര ഡിസേർട്ട് റെസിപ്പിയാണ് പിടിപായസം. മിസ് രിയ ഷിജാർ തയ്യാറാക്കിയ പാചകക്കുറിപ്പ്...
 


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

അരിപ്പൊടിയും തേങ്ങപ്പാലും ചേർത്തുണ്ടാക്കുന്ന ഒരു പരമ്പരാഗത കേരള മധുര പലഹാര ഡിസേർട്ട് റെസിപ്പിയാണ് പിടിപായസം. കേരളത്തിൽ നഗരങ്ങൾതോറും വ്യത്യസ്തമായ അസംഖ്യം ബിരിയാണികൾ ഉള്ളതുപോലെ, പായസങ്ങൾക്കും പ്രധമന്മാർക്കും ഇത് ബാധകമാണ്. പിടി കാരിപായസം / പിടി കറി /പാലിയപ്പം എന്നും പല പേരുകളിലും അറിയ പ്പെടുന്നു.,റമദാൻ, ഈദ്, ബക്രീദ് സമയങ്ങളിൽ തയ്യാറാക്കപ്പെടുന്നു.

പിടി പായസത്തിന് അധികം ചേരുവകൾ ആവശ്യമില്ല. എല്ലാ ചേരുവകളും ഞങ്ങളുടെ സാധാരണ അടുക്കള കലവറയിൽ എളുപ്പത്തിൽ ലഭ്യമാണ്. അരിപ്പൊടി, ഷർക്കര/പൻജസാര ,തേങ്ങാപ്പാൽ എന്നിവയാണ് പ്രധാന ഇനങ്ങൾ. ഭൂരിഭാഗവും ആളുകളും പാചകത്തിൽ തേങ്ങ ഉപയോഗിക്കുന്നു. തേങ്ങചിരകിയതോ തേങ്ങാപ്പാലൊ പശുവിൻപാൽ അങനെ ഇഷ്ടമുള്ളത് ചേർക്കാം...

വേണ്ട ചേരുവകൾ...

അരിപ്പൊടി                          ഒരു കപ്പ് 
തേങ്ങാപ്പാൽ                 ഒരു തേങ്ങയുടേത് 
പഞ്ചസാര (ഷർക്കര )      പാകത്തിന്
ഏലക്കാ ജിരകപ്പൊടി       1 ടീസ്പൂൺ
ചുവന്നുള്ളി                            5 എണ്ണം
കശുവണ്ടിപരിപ്പ്                  7 എണ്ണം
കിസ്മിസ്                                  10 എണ്ണം
നെയ്യ്                                         2 സ്പൂൺ

തയ്യാറാക്കുന്ന വിധം...

അരിപ്പൊടി പത്തിരിയുടെ പരുവത്തിൽ വാട്ടിക്കുഴച്ച് മുല്ല മുട്ടിൻ്റെ ആകൃതിയിൽ ഉരുട്ടിയെടുക്കുക, തേങ്ങയുടെ രണ്ടാം പാലിൽ ഇവ ചേർത്ത് വേവിച്ചെടുക്കുക നന്നായി തിളയ്ക്കുമ്പോൾ ഒന്നാം പാലും മധുരത്തിന് പഞ്ചസാരയും ചേർത്ത് ഇളക്കുക ,ഒരു പാനിൽ നെയ്യൊഴിച്ച് അതിൽ രണ്ടുമൂന്നു ചുവന്നുള്ളി അരിഞ്ഞത് മുരിഞ്ഞ് വരുമ്പോൾ കശുവണ്ടി പരിപ്പും കിസ്മിസും ഒരു ഏത്തപ്പഴം അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി എടുത്ത് പായസത്തിൽ ഒഴിക്കുക ജീരകപ്പൊടിയും ഏലക്ക പൊടിയും മീതെ തൂകുക സ്വാദിഷ്ടമായ പിടിപ്പായസം റെഡി....

കിടിലൻ താറാവ് റോസ്റ്റ് ; ഇതിന്റെ രുചി വേറെ ലെവലാണ്

 

 

tags
click me!