നല്ല സോഫ്റ്റ് വെള്ളയപ്പം തയ്യാറാക്കിയാലോ? ഈസി റെസിപ്പി

By Web Team  |  First Published Mar 9, 2024, 10:39 AM IST

ആഘോഷങ്ങൾക്കും തീൻ മേശയിൽ വിളമ്പാവുന്ന വിഭവമാണ് വെള്ളയപ്പം. ഇനി മുതൽ വെള്ളയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ.. ജോപോൾ തയ്യാറാക്കിയ പാചകക്കുറിപ്പ്...


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

വെള്ളയപ്പം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ചെറിയ മധുമുള്ളതിനാൽ കറിയില്ലാതെയും വെള്ളയപ്പം കഴിക്കാം. വീട്ടിൽ തന്നെ മൃദുവായ വെള്ളയപ്പം ഉണ്ടാക്കാവുന്നതാണ്. ബീഫിനൊപ്പമോ, സ്റ്റൂവിനൊപ്പമോ മറ്റേത് കറികൾക്കൊപ്പവും വെളളയപ്പം കഴിക്കാവുന്നതാണ്...

വേണ്ട ചേരുവകൾ...

പച്ചരി                         1/2 കിലോ
തേങ്ങ                         1/2 മുറി തേങ്ങയുടെ 
ഉപ്പ്                              1 1/2 സ്പൂൺ
യീസ്റ്റ്                          1/4 സ്പൂൺ
പഞ്ചസാര                 5 സ്പൂൺ 
വെള്ളം                      3 ഗ്ലാസ്‌ 

തയ്യാറാക്കുന്ന വിധം...

പണ്ടത്തെ കാലത്തെ നാടൻ വെള്ളയപ്പം ഉണ്ടാക്കിയിരുന്നത് ഇങ്ങനെ ആയിരുന്നു. അതിനായി പച്ചരി കുതിർക്കാൻ വച്ച് അതിനെ മിക്സിയുടെ ജാറിലേക്ക് ഇട്ടു ഒപ്പം ചിരകിയ തേങ്ങയും ഒപ്പം ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇത് നന്നായി അരച്ചെടുക്കുക. ഒട്ടും തരി ഇല്ലാതെ വേണം അരച്ച് എടുക്കേണ്ടത്.
മാവ് ഒരു പാത്രത്തിൽ ഒഴിച്ച് അതിലേക്ക് ചെറിയ ചൂട് വെള്ളത്തിൽ അലിയിച്ചു വച്ചിട്ടുള്ള യീസ്റ്റ് ചേർത്ത് ഇളക്കി ഉപ്പും ചേർത്ത് നന്നായി ഇളക്കി അടച്ചു വയ്ക്കുക. 8 മണിക്കൂറിനു ശേഷം അപ്പ ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് മാവ് ഒഴിച്ച് ചുറ്റിച്ചു അടച്ചു വച്ചു വേകിച്ചു എടുക്കുക.

 


 

tags
click me!