വീട്ടിൽ ചിരട്ടയുണ്ടോ; രുചികരമായ ചിരട്ട ചായ എളുപ്പം തയ്യാറാക്കാം

By Web Team  |  First Published Oct 18, 2024, 3:44 PM IST

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് രജിനി എം തയ്യാറാക്കിയ പാചകക്കുറിപ്പ്.


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

ചായ പ്രേമികളാണ് നമ്മളിൽ അധികം പേരും. ഒരു വെറെെറ്റി ചായ തയ്യാറാക്കിയാലോ?. വീട്ടിൽ ചിരട്ട ഇരിപ്പുണ്ടോ? എങ്കിൽ എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ ചിരട്ട ചായ...

വേണ്ട ചേരുവകൾ 

  • ‌പാൽ                                          1/2 കപ്പ്
  • വെള്ളം                                     1/2 കപ്പ്
  • പഞ്ചസാര                                1 സ്സൂൺ
  • തേയില                                     1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ഓട്ടയില്ലാത്ത ചിരട്ടയിലേയ്ക്ക് പാൽ, വെള്ളം, പഞ്ചസാര എന്നിവയിട്ട് തിളയ്ക്കുമ്പോൾ തീ ഓഫ് ചെയ്ത ശേഷം ചായ പൊടി ഇട്ട് അടച്ച് വച്ച് ഒരു മിനുട്ട് കഴിയുമ്പോൾ അരിച്ചെടുത്താൽ ചിരട്ട ചായ റെഡി. 
NB: ചിരട്ട പുതിയത് എടുക്കുക. അതായത് തേങ്ങ ചിരകിയ അന്ന് തന്നെ ചായ ഉണ്ടാക്കുക. ഒരു പ്രാവശ്യമേ ഒരു ചിരട്ടയിൽ ചായ ഉണ്ടാക്കാവൂ..

പ്രതിരോധശേഷി കൂട്ടാൻ കുടിക്കാം മസാല ചായ; റെസിപ്പി
 

click me!