ചീര കൊണ്ടൊരു ദോശ; തയ്യാറാക്കേണ്ടത് ഇങ്ങനെ

By Web Team  |  First Published May 20, 2021, 8:59 AM IST

ചുവന്ന ചീര കൊണ്ട് ദോശ തയ്യാറാക്കിയാലോ. വളരെ ഹെൽത്തിയും എളുപ്പവും തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ ദോശയാണിത്.


ചീര കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. ചീര സൂപ്പ്, ചീര തോരൻ, ചീര കട്ലറ്റ്, ഇങ്ങനെ നിരവധി വിഭവങ്ങൾ... ചീര  കൊണ്ട് ദോശ തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

Latest Videos

undefined

ചുവന്ന ചീര       ഒരു കപ്പ്‌ 
ഇഞ്ചി                 ഒരു കഷ്ണം 
ജീരകം              അര സ്പൂൺ 
മുളക് പൊടി     കാൽ സ്പൂൺ 
ദോശ മാവ്          ഒരു കപ്പ്‌ 

തയ്യാറാക്കുന്ന വിധം... 

ആദ്യം ചീര,  ജീരകം,  ഇഞ്ചി,  മുളക് പൊടി,  എന്നിവ മിക്സിയിൽ നന്നായി അരച്ച് എടുക്കുക.  വെള്ളം ചേർക്കരുത്. ശേഷം ദോശമാവിലേക്ക് അരച്ച് വച്ചിരിക്കുന്ന ചീര മിക്സ് ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. നല്ല പോലെ മിക്സ് ചെയ്യുക. ശേഷം ദോശക്കല്ലിലേക്ക് ഒഴിച്ച് മുകളിൽ നെയ്യോ, നല്ലെണ്ണയോ ഒഴിച്ച് ചുട്ട് എടുക്കുക...

പപ്പായ കൊണ്ട് കിടിലൻ ഫ്രഞ്ച് ഫ്രൈസ് ഇങ്ങനെ തയ്യാറാക്കി നോക്കിയിട്ടുണ്ടോ?

തയ്യാറാക്കിയത്:
ആശ 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!