ബീറ്റ്റൂട്ട് കൊണ്ടൊരു പ്രഭാതഭക്ഷണം തയ്യാറാക്കിയാലോ?...കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ബീറ്റ്റൂട്ട് ദോശ ഈസിയായി തയ്യാറാക്കാം...
മണ്ണിനടിയിൽ വളരുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ധാരാളം പോഷകങ്ങൾ ഈ പച്ചക്കറിയിൽ അടങ്ങിയിരിക്കുന്നു.
വിറ്റാമിനുകൾ എ, സി, ഇരുമ്പ്, പൊട്ടാസ്യം, ഡയറ്ററി ഫൈബർ തുടങ്ങിയ സുപ്രധാന പോഷകങ്ങളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. ബീറ്റ്‌റൂട്ടിന്റെ പ്രകൃതിദത്ത പഞ്ചസാര രക്തയോട്ടം വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
ബീറ്റ്റൂട്ടിൽ ധാരാളം നൈട്രേറ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് രക്തസമ്മർദ്ദം കുറയ്ക്കുക ചെയ്യുന്നു. ബീറ്റ്റൂട്ട് കൊണ്ടൊരു പ്രഭാതഭക്ഷണം തയ്യാറാക്കിയാലോ?...കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ബീറ്റ്റൂട്ട് ദോശ ഈസിയായി തയ്യാറാക്കാം...
undefined
വേണ്ട ചേരുവകൾ...
1. ബീറ്റ്റൂട്ട് 1 എണ്ണം
വെള്ളം അരക്കപ്പ്
2. അരിപ്പൊടി ഒരു കപ്പ്
റവ കാൽ കപ്പ്
ജീരകംപൊടി ഒരു ചെറിയ സ്പൂൺ
പച്ചമുളക് ഒന്നിന്റെ പകുതി
കറിവേപ്പില, പൊടിയായി അരിഞ്ഞത് ഒരു വലിയ സ്പൺ
മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ
സവാള പൊടിയായി അരിഞ്ഞത്
ഉപ്പ് പാകത്തിന്
3. വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യം ബീറ്റ്റൂട്ട് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി വെള്ളം ചേർത്ത് അരച്ചെടുക്കുക. ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിക്കുക. ഇതിലേക്ക് ബീറ്റ്റൂട്ട് അരച്ചതും വെള്ളവും ചേർത്തു യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക.
ശേഷം നന്നായി ഇളക്കി യോജിപ്പിച്ചു ചൂടായ ദോശക്കല്ലിൽ ഒഴിച്ചു ചുട്ടെടുക്കാം. ബീറ്റ്റൂട്ട് ദോശ തയ്യാർ...
ഫാറ്റി ലിവർ തടയാൻ സഹായിക്കുന്ന ആറ് സൂപ്പർ ഫുഡുകൾ