വിറ്റാമിൻ സി, കെ, ബി, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫൈബർ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ മാതള നാരങ്ങയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മാതളം. വിറ്റാമിൻ സി, കെ, ബി, ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫൈബർ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ മാതള നാരങ്ങയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
undefined
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം പതിവായി കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഓര്‍മ്മശക്തി കൂട്ടാനും മറവി രോഗത്തിന്‍റെ സാധ്യതയെ കുറയ്ക്കാനും ഇവ സഹായിക്കും.
രണ്ട്...
മാതള നാരങ്ങ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
മൂന്ന്...
കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും മാതളനാരങ്ങ നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90 ശതമാനത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും.
നാല്...
ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. വിളര്‍ച്ച തടയാന്‍ ഇത് സഹായിക്കും.
അഞ്ച്...
മാതളത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹന പ്രശ്‌നങ്ങൾക്കും മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
ആറ്...
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മാതളം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
ഏഴ്...
വ്യക്കയിലെ കല്ലുകളെ തടയാനും വ്യക്കാരോഗ്യം സംരക്ഷിത്താനും മാതളം പതിവാക്കുന്നത് ഗുണം ചെയ്യും.
എട്ട്...
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതള നാരങ്ങ കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും സഹായിക്കും.
ഒമ്പത്...
കലോറി വളരെ കുറവായതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കിം മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം മാതള നാരങ്ങാ വിത്തില്‍ 83 കലോറിയാണ് ഉള്ളത്. വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും മാതളത്തിന്‍റെ ജ്യൂസ് കുടിക്കാം.
പത്ത്...
ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാനും മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: വണ്ണവും പ്രമേഹവും നിയന്ത്രിക്കാന്‍ ക്യാരറ്റ്; അറിയാം മറ്റ് ഗുണങ്ങള്‍...