'എന്താ രുചി...' നാടൻ പഴം പുളിശ്ശേരി എളുപ്പം തയ്യാറാക്കാം

By Web Team  |  First Published Jun 30, 2023, 1:46 PM IST

പുളിശ്ശേരികൾ പലതുണ്ടെങ്കിലും നേന്ത്രപ്പഴം കൊണ്ടുള്ള പുളിശ്ശേരി വളരെ രുചികരവും ആരോ​ഗ്യകരവുമാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമാണ് നേന്ത്രപ്പഴം പുളിശ്ശേരി. 


പുളിശ്ശേരി ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പുളിശ്ശേരികൾ പലതുണ്ടെങ്കിലും നേന്ത്രപ്പഴം കൊണ്ടുള്ള പുളിശ്ശേരി വളരെ രുചികരവും ആരോ​ഗ്യകരവുമാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമാണ് നേന്ത്രപ്പഴം പുളിശേരി. എങ്ങനെയാണ് എളുപ്പത്തിൽ നേന്ത്രപ്പഴം പുളിശേരി ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ?...

തയ്യാറാക്കുന്ന വിധം...

Latest Videos

undefined

വേണ്ട ചേരുവകൾ...

നേന്ത്രപ്പഴം                   1 എണ്ണം
തേങ്ങ                           1 കപ്പ് ( ചെറുതായി അരിഞ്ഞത്)
പച്ചമുളക്                     2 എണ്ണം
കറിവേപ്പില                ആവശ്യത്തിന്
 ജീരകം                         1 ടീസ്പൂൺ
 വെള്ളം                         ആവശ്യത്തിന്
എണ്ണ                                 2  ടീസ്പൂൺ
കടുക്                              ആവശ്യത്തിന്
വറ്റൽ മുളക്                    2 എണ്ണം
തെെര്                               2 കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു നേന്ത്രപ്പഴം എടുക്കുക. ശേഷം തൊലി കളഞ്ഞ് വട്ടത്തിൽ അരിഞ്ഞെടു‌ക്കുക. ശേഷം ഒരു മിക്സിയിൽ ചെറുതായി അരിഞ്ഞ തേങ്ങ, രണ്ട് പച്ചമുളക്, കുറച്ച് കറിവേപ്പില, ഒരു നുള്ള് ജീരകം, അൽപം വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ​ഒരു പാനിലേക്ക് അൽപം എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന പഴം ഇടുക. ഒരു നുള്ള് ഉപ്പ് ചേർത്ത് വേണം പഴം വഴറ്റേണ്ടത്. ശേഷം അൽപം വെള്ളം ഒഴിച്ച് പഴം വേവിച്ചെടുക്കുക. അത് കഴിഞ്ഞ് പഴത്തിലേക്ക് അരച്ച് വച്ചിരിക്കുന്ന തേങ്ങ പേസ്റ്റ് ചേർക്കുക. (മഞ്ഞ നിറം വേണമെന്നുള്ളവർക്ക് മഞ്ഞൾ പൊടി ചേർക്കാവുന്നതാണ്). കൂട്ട് ചൂടായി കഴിഞ്ഞാൽ തെെര് ചേർക്കുക. ശേഷം നന്നായി മിക്സ് ചെയ്ത് കൊടുക്കുക. ശേഷം ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി കഴിഞ്ഞാൽ കടുക്, കറിവേപ്പില, വറ്റൽമുളക് എന്നിവ താളിച്ചു കറിയിൽ ചേർക്കുക. ശേഷം ചൂടോടെ ചോറിനൊപ്പം കഴിക്കാം. 

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ

 

click me!