കൊവിഡ് രോഗികള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി മാതൃകയായി ഷെഫ്

By Web Team  |  First Published May 11, 2021, 11:05 AM IST

തന്‍റെ നാട്ടിലെ കൊവിഡ് രോഗികളായ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കിയാണ് 39കാരിയായ സുജാത ഇവിടെ മാതൃകയാകുന്നത്.


രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിരവധി ആളുകളാണ് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായഹസ്തവുമായി രംഗത്തെത്തുന്നത്. അത്തരത്തില്‍ ഒരു പോരാളിയാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള സുജാത എന്ന  ഷെഫ്. 

തന്‍റെ നാട്ടിലെ കൊവിഡ് രോഗികളായ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കിയാണ് 39കാരിയായ സുജാത ഇവിടെ മാതൃകയാകുന്നത്. തന്‍റെ വീട്ടില്‍ത്തന്നെ തയ്യാറാക്കിയ ഭക്ഷണപ്പൊതികളാണ് സുജാത നാട്ടിലെ പാവപ്പെട്ട കൊവിഡ് രോഗികള്‍ക്ക് വിതരണം ചെയ്യുന്നത്. 

Latest Videos

undefined

ഉച്ചയൂണും അത്താഴവും സുജാത അവരുടെ വീടുകളില്‍ എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.  ഇത്തരത്തില്‍ 20 മുതല്‍ 24 ഭക്ഷണപ്പൊതികളാണ് സുജാത ദിവസവും തയ്യാറാക്കുന്നത്. ഭര്‍ത്താവും മക്കളും സുഹൃത്തുക്കളുമാണ് ഇതിനായി സുജാതയെ സഹായിക്കുന്നത്. 

 

 

ഊബർ, സ്വിഗ്ഗി തുടങ്ങിയ കമ്പനികള്‍ വഴിയും സുജാതക്ക് ഓര്‍ഡര്‍ ലഭിക്കാറുണ്ട്.  ഈ കമ്പനികളുടെ ചിലവും സുജാത തന്നെയാണ് നല്‍കുന്നത്. ചോറ്, റൊട്ടി, ഇലക്കറികള്‍, സാലഡ് തുടങ്ങി പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് സുജാത കൊവിഡ് രോഗികള്‍ക്കായി തയ്യാറാക്കുന്നത്. 

Also Read: 'ലവ് യൂ സിന്ദഗി...'; കൊവിഡ് രോഗിയായ യുവതിക്ക് പാട്ട് വച്ചുകൊടുത്ത് ഡോക്ടർ; വൈറലായി വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!