പഞ്ചസാര ഉരുക്കിയെടുത്ത് 'കാരമല്‍' ആക്കിയിട്ടാണ് ചായ ചെയ്യുന്നത്. അതിനാലാണ് ഇതിന് 'കാരമല്‍ ചായ' എന്ന് പേരിട്ടിരിക്കുന്നത്. ചിലര്‍ 'കാരമല്‍ ചായ' തയ്യാറാക്കുന്നതിന്‍റെ വീഡിയോ പങ്കുവച്ചതോടെയാണ് ഇത് ട്രെൻഡായി മാറിയത്.
സോഷ്യല്‍ മീഡിയ ഇത്രമാത്രം സജീവമായിത്തുടങ്ങിയതില്‍ പിന്നെ ഓരോ കാലത്തും ഓരോ തരം ട്രെൻഡുകള്‍ നമുക്കിടയില്‍ ഇടം പിടിക്കാറുണ്ട്, അല്ലേ? മിക്കപ്പോഴും അത് ഭക്ഷണവുമായി ബന്ധപ്പെട്ടത് തന്നെയാകാറുണ്ട്. ഓര്‍ക്കുന്നില്ലേ, കൊവിഡ് കാലത്തെല്ലാം ഇങ്ങനെ ശ്രദ്ധേയമായ ഫുഡ് ട്രെൻഡുകള്‍.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇതുപോലെ തരംഗമാവുകയാണ് 'കാരമല്‍ ചായ'. പലരും ഇതിനെക്കുറിച്ച് നേരത്തെ കേട്ടിരിക്കില്ല. 'കാരമല്‍' എന്ന് പറയുമ്പോള്‍ തന്നെ അറിയാം, മധുരം ആണ് ഇതില്‍ പ്രധാനം. എന്നുവച്ച് പായസത്തിലെ പോലെ മധുരമിടുകയല്ല.
undefined
പഞ്ചസാര ഉരുക്കിയെടുത്ത് 'കാരമല്‍' ആക്കിയിട്ടാണ് ചായ ചെയ്യുന്നത്. അതിനാലാണ് ഇതിന് 'കാരമല്‍ ചായ' എന്ന് പേരിട്ടിരിക്കുന്നത്. ചിലര്‍ 'കാരമല്‍ ചായ' തയ്യാറാക്കുന്നതിന്‍റെ വീഡിയോ പങ്കുവച്ചതോടെയാണ് ഇത് ട്രെൻഡായി മാറിയത്. പിന്നീട് പലരും ഇതനുകരിച്ച് വീഡിയോ തയ്യാറാക്കി പങ്കിടുകയായിരുന്നു.
ആദ്യം തന്നെ പഞ്ചസാര ഉരുക്കിയെടുത്ത ശേഷമാണ് ഇതിലേക്ക് വെള്ളവും തേയിലയുമെല്ലാം ചേര്‍ക്കുന്നത്. മേമ്പൊടിയായി ഏലയ്ക്ക, ഇഷ്ടമുള്ള സ്പൈസസ് എല്ലാം ചേര്‍ക്കാവുന്നതാണ്. വെറും പാത്രത്തില്‍ പഞ്ചസാര മാത്രമിട്ട് അടുപ്പത്ത് വച്ച് ചൂടാക്കി, ഉരുക്കിയെടുക്കുകയാണ് വേണ്ടത്. ശേഷം മാത്രം വെള്ളം ചേര്‍ക്കുക. ഇത് തിളയ്ക്കുന്നതോടെ തേയിലയിടാം. ശേഷം പാകത്തിന് പാല്‍. എല്ലാമൊന്ന് തിളച്ച് ചേര്‍ന്നുവരുന്നതോടെ സ്പൈസസ് എന്തെങ്കിലും ചേര്‍ക്കുന്നുവെങ്കില്‍ അതും. ഇതോടെ 'കാരമല്‍ ചായ' റെഡി.
ഇത് തയ്യാറാക്കിയ മിക്കവരും ഇതിന്‍റെ രുചിക്ക് ഫുള്‍ മാര്‍ക്കും നല്‍കുകയാണ്. പല ഫുഡ് ട്രെൻഡുകളും വെറും 'ഷോ' മാത്രമാണെങ്കില്‍ ഇത് ശരിക്കും രുചിയുള്ള നല്ല കിടിലൻ റെസിപിയാണെന്നാണ് ഇവര്‍ വാദിക്കുന്നത്. ഏതായാലും 'കാരമല്‍ ചായ' തയ്യാറാക്കുന്നതിന്‍റെ ഒരു വീഡിയോ കണ്ടുനോക്കൂ...
Also Read:- പാചകം ചെയ്തവര്‍ക്കും 'ടിപ്' എത്തിക്കാം; സൊമാറ്റോയുടെ പുതിയ ഫീച്ചറിനെതിരെ വിമര്‍ശനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-