മധുരം പല രീതിയിലും നമ്മുടെ അകത്തെത്തുന്നുണ്ട്. ഈ മാര്‍ഗങ്ങളെല്ലാം മനസിലാക്കി, ഇതെല്ലാം തടഞ്ഞിട്ടേ കാര്യമുള്ളൂ. ഇങ്ങനെ മധുരം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടതും, ചെയ്യാവുന്നതുമായ കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
മധുരം ആവശ്യത്തിന് കഴിക്കുന്നത് നല്ലതാണ്, അത് ആരോഗ്യത്തിന് ആവശ്യവുമാണ്. എന്നാല്‍ മധുരം അധികമാകുന്നത് ആരോഗ്യത്തിന് അത്രയും തന്നെ ഭീഷണിയുമാണ്. മധുരം കുറയ്ക്കാനാണെങ്കില്‍ പലര്‍ക്കും അത് എളുപ്പമുള്ള കാര്യവുമല്ല.
മധുരം കുറയ്ക്കുകയെന്ന് പറയുമ്പോള്‍ തന്നെ മിക്കവരും ചായയിലെയോ കാപ്പിയിലെയോ മധുരം വെട്ടിക്കുറക്കുക എന്ന് മാത്രമേ ചിന്തിക്കൂ. ഇങ്ങനെയല്ല മധുരം പല രീതിയിലും നമ്മുടെ അകത്തെത്തുന്നുണ്ട്. ഈ മാര്‍ഗങ്ങളെല്ലാം മനസിലാക്കി, ഇതെല്ലാം തടഞ്ഞിട്ടേ കാര്യമുള്ളൂ. ഇങ്ങനെ മധുരം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടതും, ചെയ്യാവുന്നതുമായ കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
undefined
ലേബല്‍ ശ്രദ്ധിക്കുക...
എന്ത് ഭക്ഷണ-പാനീയങ്ങളാണെങ്കിലും അവ വാങ്ങിക്കുമ്പോള്‍ തന്നെ ഫുഡ് ലോബല്‍ ശ്രദ്ധയോടെ വായിക്കണം. ആഡഡ് ഷുഗര്‍ എന്ന് എഴുതിയിട്ടുള്ളതാണെങ്കില്‍ അതില്‍ മധുരം അടങ്ങിയിട്ടുണ്ട് എന്നര്‍ത്ഥം. ഇവ പരമാവധി ഒഴിവാക്കുന്നതാണ് ഉചിതം. ആഡഡ് ഷുഗറിന് പകരം കോണ്‍ സിറപ്പ്, ഫ്രക്ടോസ്, ഡെക്സ്ട്രോസ്, സുക്രോസ് എന്നിങ്ങനെയുള്ള ബദലുകള്‍ നോക്കാം.
പ്രോസസ്ഡ് ഫുഡ്സ്...
പ്രോസസ്ഡ് ഫുഡ്സ് കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം പ്രോസസ്ഡ് ഫുഡ്സില്‍ കാര്യമായ അളവില്‍ ആഡഡ് ഷുഗര്‍ അടങ്ങിയിട്ടുണ്ടാകാം.
'നാച്വറല്‍ സ്വീറ്റ്‍നെര്‍'
ആഡഡ് ഷുഗറിന് പകരം 'നാച്വറല്‍ സ്വീറ്റ്‍നെര്‍സ്' അഥവാ പ്രകൃതിദത്തമായ മധുരങ്ങള്‍ - ഉദാഹരണത്തിന് തേൻ, മേപ്പിള്‍ സിറപ്പ് എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. ഇതും അമിതമാകാതെ ശ്രദ്ധിക്കണം. മാത്രമല്ല- കടകളില്‍ നിന്ന് വാങ്ങിക്കുന്ന തേനും മേപ്പിള്‍ സിറപ്പുമെല്ലാം അല്‍പമെങ്കിലും പ്രോസസ് ചെയ്താണെത്തുന്നത്. എന്നുവച്ചാല്‍ അത്ര ആരോഗ്യകരമൊന്നുമല്ല എന്ന് സാരം.
പ്രോട്ടീനും ഫാറ്റും ഫൈബറും
ഡയറ്റില്‍ നല്ലതുപോലെ പ്രോട്ടീനും ഹെല്‍ത്തി ഫാറ്റും ഫൈബറും ഉള്‍ക്കൊള്ളിക്കുകയാണെങ്കില്‍ ഇത് മധുരം കഴിക്കുന്നതിനെ നിയന്ത്രിക്കാൻ സഹായിക്കും. നമുക്ക് പലഹാരങ്ങളോ സ്നാക്സോ എല്ലാം കഴിക്കാനുള്ള കൊതി അടക്കുന്നതിനാണ് പ്രോട്ടീനും ഹെല്‍ത്തി ഫാറ്റുമെല്ലാം സഹായിക്കുക. ഫൈബറാണെങ്കില്‍ രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും മധുരത്തോടുള്ള കൊതി കുറയ്ക്കുന്നതിനുമെല്ലാം സഹായിക്കുന്നു.
വെള്ളം...
ദാഹിക്കുമ്പോള്‍ എന്തെങ്കിലും ശീതളപാനീയങ്ങള്‍ പതിവായി കഴിക്കുന്നവരുണ്ട്. ഈ ശീലവും വളരെ അപകടകരമാണ്. ദാഹിക്കുമ്പോള്‍ വെള്ളം തന്നെ കുടിക്കുക. കഴിവതും മധുരമുള്ള ശീതളപാനീയങ്ങള്‍, ജ്യൂസുകള്‍, കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് എന്നിവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
പഴങ്ങള്‍...
മധുരമുള്ള എന്തെങ്കിലും കഴിക്കണമെന്ന് കൊതി തോന്നിയാല്‍ ആ സമയത്ത് പഴങ്ങള്‍ (ഫ്രൂട്ട്സ്) കഴിക്കാനും ശ്രമിക്കാം. പ്രമേഹമുള്ളവര്‍ ഇത്തരത്തില്‍ മധുരത്തോടുള്ള കൊതി നിയന്ത്രിക്കാറുണ്ട്. ഇത് ആരോഗ്യകരമായൊരു തന്ത്രം തന്നെയാണെന്ന് പറയാം.
കായികാധ്വാനം...
പതിവായി വ്യായാമമോ കായികാധ്വാനങ്ങളോ ചെയ്യുന്നതും മധുരത്തോട് അമിതമായി കൊതി തോന്നാതിരിക്കാൻ സഹായിക്കും. ഇത്തരത്തില്‍ ആരോഗ്യകരമായ ജീവിതരീതി തന്നെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുക. ഇത് മധുരം നിയന്ത്രിക്കാൻ മാത്രമല്ല, പല ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയുമെല്ലാം അകറ്റുന്നതിനും ഏറെ സഹായിക്കുന്നു.
Also Read:- മസില്‍ പെരുപ്പിക്കണോ? പതിവായി ഈ ഭക്ഷണങ്ങള്‍ കഴിക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-