ശരീരത്തില്‍ ചീത്ത കൊളസ്ട്രോൾ അടിയുന്നത് അമിതമായാൽ ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും.
നമ്മുടെ ഭക്ഷണരീതികളിലെ തെറ്റുകളും മോശം ജീവിതശൈലിയുമാണ് ജീവിതശൈലി രോഗങ്ങളിലേയ്ക്ക് നയിക്കുന്നത്. അത്തരത്തില്‍ നമ്മളില്‍ പലരേയും ബാധിച്ചിരിക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ ചീത്ത കൊളസ്ട്രോൾ അടിയുന്നത് അമിതമായാൽ ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും. കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം...
ഒന്ന്...
undefined
മഞ്ഞളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും. കൊളസ്ട്രോളിനെ കുറയ്ക്കാനും ഇത് സഹായിക്കും. അതിനാല്‍ പാചകം ചെയ്യുമ്പോള്‍ മഞ്ഞള്‍ ഉപയോഗിക്കാന്‍ മടിക്കേണ്ട.
രണ്ട്...
വെളുത്തുള്ളിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആലിസിന്‍ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ വെളുത്തുള്ളി ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
മൂന്ന്...
ഉലുവയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ കൊളസ്ട്രോളിനെ കുറയ്ക്കാനും ഗുണം ചെയ്യും.
നാല്...
കറുവപ്പട്ട ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് കറുവപ്പട്ട. അതിനാല്‍ കൊളസ്ട്രോളിനെ കുറയ്ക്കാനും ഇവ സഹായിക്കും.
അഞ്ച്...
ഇഞ്ചിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തെ നിയന്ത്രിക്കുകയും കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.