തക്കാളി പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇതറിഞ്ഞോളൂ

By Web Team  |  First Published Mar 22, 2024, 7:28 PM IST

തക്കാളിയിലെ മറ്റൊരു ആൻ്റിഓക്‌സിഡൻ്റായ ബീറ്റാ കരോട്ടിനും ലൈക്കോപീനിനും കാൻസർ കോശങ്ങൾ നശിപ്പിക്കുന്നതിന് സഹായിക്കുന്നു. തക്കാളി കൂടുതലായി കഴിക്കുന്ന പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 


ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് തക്കാളി. ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ, വിറ്റാമിൻ സി എന്നിവ അടങ്ങിയ തക്കാളി വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് സ​ഹായിക്കുന്നു. തക്കാളിയിലെ പോഷകങ്ങൾ ഹൃദ്രോഗം, ന്യൂറോ ഡിജെനറേറ്റീവ് രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

തക്കാളി രോഗപ്രതിരോധ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. തക്കാളി ജ്യൂസ് വൈറസുകളെ പ്രതിരോധിക്കുന്ന "നാച്ചുറൽ കില്ലർ സെല്ലുകൾ" ഉൾപ്പെടെയുള്ള രോഗപ്രതിരോധ കോശങ്ങളുടെ അളവ് ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ കണ്ടെത്തി.

Latest Videos

undefined

തക്കാളിയിലെ മറ്റൊരു ആൻ്റിഓക്‌സിഡൻ്റായ ബീറ്റാ കരോട്ടിനും ലൈക്കോപീനിനും കാൻസർ കോശങ്ങൾ നശിപ്പിക്കുന്നതിന് സഹായിക്കുന്നു.

തക്കാളി കൂടുതലായി കഴിക്കുന്ന പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തക്കാളി പോലുള്ള പച്ചക്കറികൾ ഈസ്ട്രജൻ റിസപ്റ്റർ-നെഗറ്റീവ് ബ്രെസ്റ്റ് ട്യൂമറുകൾ, വൻകുടൽ, ശ്വാസകോശം എന്നിവയുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

തക്കാളി അടങ്ങിയ ഭക്ഷണക്രമം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ലൈക്കോപീൻ എന്ന സംയുക്തം ഉയർന്ന അളവിൽ തക്കാളിയിലുണ്ട്. ഇത് ഹൃദയാരോ​ഗ്യത്തിന് ​ഗുണം ചെയ്യും.
തക്കാളി ജ്യൂസ് രക്തത്തിലെ ലൈക്കോപീൻ അളവും ബീജത്തിൻ്റെ ചലനവും ഗണ്യമായി വർദ്ധിപ്പിച്ചതായി പഠനങ്ങൾ പറയുന്നു. 

ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ ഉറവിടമാണ് തക്കാളി.  തക്കാളിയിലെ സെല്ലുലോസ്, ഹെമിസെല്ലുലോസ്, പെക്റ്റിൻ നാരുകൾ എന്നിവ വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.

യുഎസിലെ മുതിർന്നവരിൽ 15 ശതമാനം പേർക്കും പ്രമേഹമുണ്ട്. മുതിർന്നവരിൽ 38 ശതമാനം പേർക്കും പ്രീ ഡയബറ്റിസ് ഉള്ളതായി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. ലൈക്കോപീൻ എന്ന സംയുക്തം ടൈപ്പ് 2 പ്രമേഹത്തെ തടയുമെന്ന് ചില തെളിവുകൾ സൂചിപ്പിക്കുന്നു.

എല്ലുകളുടെ ആരോഗ്യത്തിന് ശീലമാക്കാം മഗ്നീഷ്യം അടങ്ങിയ 7 ഭക്ഷണങ്ങൾ

 

click me!