രുചി കൊണ്ട് ആരെയും തോല്‍പിക്കുന്നൊരു വിഭവം തന്നെയാണ് ചക്കക്കുരുവെന്ന് നിസംശയം പറയാം. എന്നാല്‍ പലപ്പോഴും ദഹനപ്രശ്‌നങ്ങള്‍ അടക്കമുള്ള ദോഷങ്ങള്‍ പറഞ്ഞ് പലരും ചക്കക്കുരു ഒഴിവാക്കുന്നതും കാണാറുണ്ട്
ചക്കക്കാലമായാല്‍ മിക്ക വീടുകളിലും ചക്ക വിഭവങ്ങള്‍ കൊണ്ട് നിറയും. പഴുത്ത ചക്കയാണ് മിക്കവര്‍ക്കും ഇഷ്ടം. എങ്കിലും പഴുക്കുന്നതിന് മുമ്പ് തന്നെ പുഴുക്കായും, തോരനായും, വറുത്തും, കറിയായുമെല്ലാം ചക്ക ഉപയോഗിക്കുന്നവര്‍ ഏറെയാണ്.
പഴുത്തുകഴിഞ്ഞാല്‍ അങ്ങനെ തന്നെ കഴിക്കുന്നവരും പായസമായോ, വരട്ടിയോ ഒക്കെ ഉപയോഗിക്കുന്നവരുമുണ്ട്. ചക്ക ഏത് രീതിയിലുപയോഗിച്ചാലും ചക്കക്കുരു കളയാതെ സൂക്ഷിച്ച് വിവിധ വിഭവങ്ങളുണ്ടാക്കുന്നവര്‍ ധാരാളമുണ്ട്.
രുചി കൊണ്ട് ആരെയും തോല്‍പിക്കുന്നൊരു വിഭവം തന്നെയാണ് ചക്കക്കുരുവെന്ന് നിസംശയം പറയാം. എന്നാല്‍ പലപ്പോഴും ദഹനപ്രശ്‌നങ്ങള്‍ അടക്കമുള്ള ദോഷങ്ങള്‍ പറഞ്ഞ് പലരും ചക്കക്കുരു ഒഴിവാക്കുന്നതും കാണാറുണ്ട്.
യഥാര്‍ത്ഥത്തില്‍ ചക്കക്കുരു കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ? ഇത് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോ? നമുക്കൊന്ന് പരിശോധിക്കാം.
പ്രോട്ടീന്‍, വൈറ്റമിന്‍-ബി കോംപ്ലക്‌സ്, അയേണ്‍, കാത്സ്യം, കോപ്പര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക് എന്നിങ്ങനെ ശരീരരത്തിന് വിവിധാവശ്യങ്ങള്‍ക്കായി വേണ്ടി വരുന്ന പല ഘടകങ്ങളുടെയും സ്രേതസാണ് ചക്കക്കുരു. ഏതാണ്ട് 100 ഗ്രാമോളം ചക്കക്കുരുവില്‍ നാല് ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. കൊഴുപ്പിന്റെ അളവാണെങ്കില്‍ 'സീറോ' ആണ്.
ചുരുക്കിപ്പറഞ്ഞാല്‍ ആരോഗ്യത്തിന് പല ഗുണങ്ങളുമേകുന്നൊരു വിഭവമാണ് ചക്കക്കുരു. മിതമായ അളവിലും ആരോഗ്യകരമായ രീതിയിലും പാകം ചെയ്തതാണെങ്കില്‍ ചക്കക്കുരു കഴിക്കുന്നത് ആരോഗ്യത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കും.
പ്രതിരോധശേഷി വര്‍ധിപ്പിക്കാനും, കണ്ണിന്റെ ആരോഗ്യത്തിനും, പ്രമേഹം നിയന്ത്രിക്കാനുമെല്ലാം ചക്കക്കുരു മികച്ചതാണ്. ദഹനപ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് മാത്രമല്ല ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനം സുഗമമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതേസമയം അധിക അളവില്‍ കഴിച്ചാല്‍ മറ്റ് പല ഭക്ഷണവും പോലെ തന്നെ ചക്കക്കുരുവും ദഹപ്രശ്‌നമുണ്ടാക്കും.
ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ചര്‍മ്മത്തെ ബാധിക്കുന്ന പലവിധ പ്രശ്‌നങ്ങളെ അകറ്റാനുമെല്ലാം ചക്കക്കുരുവിന് കഴിവുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫൈബറും ആന്റിഓക്‌സിഡന്റുകളുമാണ് ഇക്കാര്യങ്ങള്‍ക്ക് സഹായകമാകുന്നത്.
മുമ്പേ സൂചിപ്പിച്ചത് പോലെ എണ്ണയില്‍ വറുത്തുകഴിക്കുമ്പോള്‍ ഈ ഗുണങ്ങളിലെല്ലാം സ്വാഭാവികമായി മാറ്റം വരാം. അതുപോലെ അമിതമായ അളവില്‍ കഴിച്ചാലും പ്രതീക്ഷിച്ച ഗുണമുണ്ടാകില്ലെന്ന് മാത്രമല്ല മറിച്ച് ദോഷവും ചെയ്‌തേക്കാം. കഴിവതും കറിയാക്കിയോ, ആവിയില്‍ വേിക്കുന്ന വിഭവങ്ങളില്‍ ചേര്‍ത്തോ കഴിക്കുന്നതാണ് ഉത്തമം. ഉണക്കി പൊടിയാക്കി, ആ പൊടിയും ഉപയോഗിക്കാം.
Also Read:- പഴുത്ത ചക്കയും ഈന്തപ്പഴവും കൊണ്ട് ഹെൽത്തി ഷേക്ക്; റെസിപ്പി