അവക്കാഡോ ഓയിലിന്‍റെ ഈ ഗുണങ്ങളെ കുറിച്ചറിയാമോ?

By Web Team  |  First Published Oct 26, 2023, 8:45 PM IST

അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി, കെ, ഫൈബര്‍ തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. 


ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി, കെ, ഫൈബര്‍  തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തും. അവക്കാഡോ പോലെ തന്നെ നിരവധി ഗുണങ്ങള്‍ ഉള്ളതാണ് അവക്കാഡോ ഓയിലും. 

ഒലീവ് ഓയിലിന് സമാനമായി മോണോസാച്ചുറേറ്റഡ് ഫാറ്റ്സ് ധാരാളം അടങ്ങിയതാണ് അവക്കാഡോ ഓയിൽ. അവശ്യ ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എ, ഡി, ഇ, ഫൈറ്റോസ്റ്റെറോളുകൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. അവക്കാഡോ ഓയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

undefined

ഒന്ന്... 

മോണോസാച്ചുറേറ്റഡ് ഫാറ്റ്സ് ധാരാളം അടങ്ങിയ അവക്കാഡോ ഓയിൽ പാചകത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

രണ്ട്... 

അവക്കാഡോ ഓയിലിലെ ഉയർന്ന അളവിലുള്ള ഒലിക് ആസിഡും ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ശരീരത്തിലെ വീക്കം കുറയ്ക്കാനും സന്ധിവാതം പോലുള്ള അവസ്ഥകളുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും.

മൂന്ന്... 

ഫൈബര്‍ ധാരാളം അടങ്ങിയതാണ് അവക്കാഡോ ഓയില്‍. അതിനാല്‍ ഇവ ദഹനത്തെ മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. 

നാല്... 

ആരോഗ്യകരമായ കൊഴുപ്പുകളുടെ നല്ല ഉറവിടമാണ് അവക്കാഡോ ഓയിൽ. ഇത് വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. അതിനാല്‍ അവക്കാഡോ ഓയിൽ പോഷക സമ്പന്നമായ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുന്നത് ഈ വിറ്റാമിനുകളുടെ ലഭ്യത വർധിപ്പിക്കും.

അഞ്ച്...

അവക്കാഡോ ഓയിലില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കുറയ്ക്കാന്‍ ഇവ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും ഇവ സഹായിക്കും.

ആറ്... 

വിറ്റാമിന്‍ ഇയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ അവക്കാഡോ ഓയില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും, ചര്‍മ്മം തിളങ്ങാനും സഹായിക്കും. 

ഏഴ്... 

അവക്കാഡോ ഓയിലിൽ കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന രണ്ട് ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

എട്ട്... 

മോണോസാച്ചുറേറ്റഡ് ഫാറ്റ്സ് ധാരാളം അടങ്ങിയ അവക്കാഡോ ഓയിൽ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

ഒമ്പത്... 

അവക്കാഡോ ഓയിലിലെ ഒലിക് ആസിഡിന്റെ ഉയർന്ന ഉള്ളടക്കം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിലൂടെയും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇത് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പതിവായി ക്യാരറ്റ്- ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങള്‍...

youtubevideo

click me!