ശരീരത്തിനാവശ്യമായ ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മത്തങ്ങ. ശരീരത്തിനാവശ്യമായ ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകള്‍, വിറ്റാമിന്‍ സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെയും കലവറയാണ് മത്തങ്ങ. മത്തങ്ങാക്കുരു പോലും ആരോഗ്യത്തിന് നല്ലതാണ്.
പതിവായി മത്തങ്ങ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
undefined
ഒന്ന്...
വിറ്റാമിൻ സി, എ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് മത്തങ്ങ. അതിനാല്‍ ഇവ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
രണ്ട്...
ഫൈബറും പൊട്ടാസ്യവും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മത്തങ്ങ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
മൂന്ന്...
മത്തങ്ങ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ പ്രമേഹരോഗികൾക്ക് ഇത് നല്ലതാണ്.
നാല്...
ബീറ്റാ കരോട്ടിനും വിറ്റാമിന്‍ എയും അടങ്ങിയ മത്തങ്ങ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
അഞ്ച്...
പതിവായി മത്തങ്ങ കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും ഗുണം ചെയ്യും.
ആറ്...
ഫൈബര്‍ ധാരാളം അടങ്ങിയ മത്തങ്ങയും അതിന്‍റെ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
ഏഴ്...
മത്തങ്ങയില്‍ കലോറി വളരെ കുറവാണ്. കൂടാതെ ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും അമിത വണ്ണത്തെ നിയന്ത്രിക്കാനും സഹായിക്കും.
എട്ട്...
മത്തങ്ങ വിത്തുകൾ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
ഒമ്പത്...
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.