ദിവസേന ഒരു ആപ്പിൾ വീതം കഴിക്കൂ, ​ഗുണമിതാണ്

By Web Team  |  First Published Jan 26, 2024, 9:41 PM IST

ആപ്പിളിൽ താരതമ്യേന ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.  വിറ്റാമിൻ സി സസ്യഭക്ഷണങ്ങളിൽ നിന്ന് ഇരുമ്പ് ആഗിരണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതൊടൊപ്പം കൊളാജൻ ഉൽപാദനത്തിന് ആവശ്യമാണ്.


ദിവസേന ഒരു ആപ്പിൾ വീതം കഴിച്ചാൽ ഡോക്ടറെ ഒഴിവാക്കാം എന്ന് നാം പണ്ട് മുതൽക്കേ കേൾക്കുന്ന ഒന്നാണ്. ആപ്പിൾ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ ഉറവിടമാണ്. ഇത് ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുന്നു. 

ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്‌സ്, മഗ്നീഷ്യം, വിറ്റാമിൻ സി, കെ, കാൽസ്യം, വിറ്റാമിൻ ബി-6 തുടങ്ങിയ പോഷകങ്ങളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ആപ്പിളിൽ താരതമ്യേന ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.  വിറ്റാമിൻ സി സസ്യഭക്ഷണങ്ങളിൽ നിന്ന് ഇരുമ്പ് ആഗിരണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതൊടൊപ്പം കൊളാജൻ ഉൽപാദനത്തിന് ആവശ്യമാണ്.

Latest Videos

undefined

ക്വെർസെറ്റിൻ, കാറ്റെച്ചിൻ, ക്ലോറോജെനിക് ആസിഡ്, എപികാടെച്ചിൻ എന്നിവയുൾപ്പെടെയുള്ള ഫൈറ്റോകെമിക്കലുകളും ആപ്പിളിൽ അടങ്ങിയിരിക്കുന്നു. ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

ആപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ആരോഗ്യകരമായ കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്നു. ഇത് ചർമ്മത്തിൻ്റെ ഇലാസ്തികതയും മൊത്തത്തിലുള്ള ആരോഗ്യവും നിലനിർത്താൻ അത്യന്താപേക്ഷിതമാണ്.  ആപ്പിൾ കഴിക്കുന്നത് ശ്വാസകോശത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.

ആപ്പിളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് കുടൽ മൈക്രോബയോമിൽ ഒരു പ്രീബയോട്ടിക് ആയി വർത്തിക്കുന്ന ഒരു തരം ഫൈബർ ആണ്. ആരോഗ്യമുള്ള കുടലിന് ആപ്പിൾ സഹായകമാണ്.

ആപ്പിളിലെ ആൻ്റിഓക്‌സിഡൻ്റുകൾ ശ്വാസകോശം, സ്തനാർബുദം, ദഹനനാളത്തിൻ്റെ അർബുദം എന്നിവയുൾപ്പെടെയുള്ള ചിലതരം കാൻസറുകൾക്കുള്ള സാധ്യത കുറയ്ക്കുന്നു. 

ആപ്പിളിന്റെ തൊലിയിൽ ക്വെർസെറ്റിൻ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. മാത്രമല്ല, കൂടുതൽ പച്ചക്കറികളും ആപ്പിൾ പോലുള്ള പഴങ്ങളും കഴിക്കുന്നത് മാനസികാരോഗ്യത്തെ സഹായിച്ചേക്കാം.

ഉയർന്ന അളവിൽ സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കരുത്, കാരണം

 


 

tags
click me!