അത്തിപ്പഴം കുതിര്‍ത്ത് കഴിക്കൂ; അറിയാം ഈ അത്ഭുത ഗുണങ്ങള്‍...

By Web Team  |  First Published Mar 29, 2024, 10:53 PM IST

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ അത്തിപ്പഴം രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 


നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫിഗ്സ് അഥവാ അത്തിപ്പഴം. ആന്‍റിഓക്സിഡന്‍റുകളുടെ ഉറവിടമാണ് അത്തിപ്പഴം. ഒമേഗ 6 ഫാറ്റി ആസിഡുകള്‍, ഫൈബര്‍,  കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ അത്തിപ്പഴം രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും  സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം ഒഴിവാക്കാനും ഗുണം ചെയ്യും. കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

അത്തിപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്. സോഡിയം കുറവുമാണ്. അതിനാല്‍ ഇവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം ഇവ ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും.  ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഗ്ലൈസമിക് സൂചിക കുറഞ്ഞ അത്തിപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. കുതിര്‍ത്ത അത്തിപ്പഴത്തിലുള്ള കാത്സ്യം, മഗ്നീഷ്യം എന്നിവ എല്ലുകളുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും ഗുണം ചെയ്യും. 

Latest Videos

undefined

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും അത്തിപ്പഴം പതിവായി കഴിക്കുന്നത് നല്ലതാണ്.  കുതിർത്ത അത്തിപ്പഴം കഴിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ഇ, സിങ്ക് തുടങ്ങിയവയാണ് ചര്‍മ്മത്തെ പ്രായമാകുന്നതിന്‍റെ സൂചനകളില്‍ നിന്നും സംരക്ഷിക്കുന്നത്. മുഖക്കുരുവിനെ തടയാനും പാടുകളെ ഇല്ലാതാക്കാനും ഇവ സഹായിക്കും.  ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ അത്തിപ്പഴം സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മ്മത്തെ സംക്ഷിക്കുകയും ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: തണ്ണിമത്തന്‍ കുരുവിന്‍റെ ഈ ഗുണങ്ങളെ അറിയാതെ പോകരുതേ...

youtubevideo

click me!