കറിവേപ്പിലയ്ക്ക് ചീത്ത കൊളസ്ട്രോളും ശരീരത്തിലെ കൊഴുപ്പും ഫലപ്രദമായി കുറയ്ക്കാൻ സഹായിക്കും. കറിവേപ്പില കഴിക്കുന്നത് മൊത്തത്തിലുള്ള കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് കുറയ്ക്കുന്നതിനും അതുവഴി ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് കറിവേപ്പില. വിറ്റാമിൻ എ, ബി, സി, ബി 2 എന്നിവയാൽ സമ്പന്നമാണ് കറിവേപ്പില. ഇരുമ്പിൻ്റെയും കാൽസ്യത്തിൻ്റെയും ഉറവിടമാണ് കറിവേപ്പില. ശരീരത്തിലെ അമിത കൊഴുപ്പ് ഒഴിവാക്കാനുള്ള മികച്ച പ്രതിവിധിയാണ് കറിവേപ്പില. ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ കറിവേപ്പില കഴിക്കുന്നത് മോശം കൊളസ്ട്രോൾ, പ്രമേഹം, അമിതവണ്ണം തുടങ്ങിയ പല രോഗങ്ങളെയും നേരിടാനുള്ള മികച്ച മാർഗമാണ്.
കറിവേപ്പില ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കാർബസോൾ ആൽക്കലോയിഡുകൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനെതിരെ പ്രവർത്തിക്കുകയും ശരീരത്തിലെ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പ്രോട്ടീൻ പോലുള്ള അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് കറിവേപ്പില. കൂടാതെ, കാർബോഹൈഡ്രേറ്റ്, ഫൈബർ, കരോട്ടിൻ, നിക്കോട്ടിനിക് ആസിഡ്, വിറ്റാമിൻ എ, ബി, സി, ബി 2, കാൽസ്യം, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവയും കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്.
undefined
കറിവേപ്പിലയ്ക്ക് ചീത്ത കൊളസ്ട്രോളും ശരീരത്തിലെ കൊഴുപ്പും ഫലപ്രദമായി കുറയ്ക്കാൻ സഹായിക്കും. കറിവേപ്പില കഴിക്കുന്നത് മൊത്തത്തിലുള്ള കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് കുറയ്ക്കുന്നതിനും അതുവഴി ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
കറിവേപ്പിലയിൽ ആന്റി-ഡയബറ്റിക് ഗുണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് ശരീരഭാരം വർദ്ധിപ്പിക്കും. ഉണക്ക കറിവേപ്പില പൊടിച്ച് മോരിൽ ചേർത്ത് കഴിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. വയറിളക്കം, മലബന്ധം, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങളെ പരിഹരിക്കാൻ കറിവേപ്പില സഹായിക്കും.
ഗർഭാവസ്ഥയുടെ ആദ്യ ത്രിമാസത്തിലെ ഓക്കാനത്തിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് കറിവേപ്പില സഹായകമാണ്. കറിവേപ്പില ഓക്കാനം, പ്രഭാത അസ്വസ്ഥത, ഛർദ്ദി എന്നിവ ഒഴിവാക്കാനും സഹായിക്കുന്നു.
ഉയർന്ന കൊളസ്ട്രോൾ അലട്ടുന്നുണ്ടോ? എങ്കിൽ ഈ ആറ് ഭക്ഷണങ്ങൾ കഴിച്ചോളൂ