ഹൃദയാഘാതസാധ്യത കുറയ്ക്കാനും ബദാമിന് സാധിക്കുമെന്ന് ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ബദാം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
പോഷകങ്ങളുടെ കലവറയാണ് ബദാം. പ്രോട്ടീൻ, വൈറ്റമിൻ, ഫൈബർ എന്നിവ ധാരാളമായി ബദാമിൽ അടങ്ങിയിരിക്കുന്നു. ഹൃദയാഘാതസാധ്യത കുറയ്ക്കാനും ബദാമിന് സാധിക്കുമെന്ന് ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ബദാം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
തലച്ചോറിന്റെ ആരോഗ്യത്തിന്...
undefined
വൈറ്റമിന്‍ ഇ, ഫൈബര്‍, പ്രോട്ടീന്‍, മഗ്നീഷ്യം, കാത്സ്യം, അയണ്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയതാണ് ബദാം. ഇതിലെ വൈറ്റമിന്‍ ഇ–ക്ക് ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഉണ്ട്. പ്രിമെച്വര്‍ ഏജിങ് തടയാന്‍ ഇതുവഴി സാധിക്കും. മാത്രമല്ല ബദാം സ്ഥിരമായി കഴിച്ചാല്‍ അല്‍സ്ഹൈമേഴ്സ് പോലെയുള്ള രോഗങ്ങളെ തടയാനും സാധിക്കും. മഗ്നീഷ്യം തലച്ചോറിന്റെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ധിപ്പിക്കാനും മൂഡ് മാറ്റങ്ങളെ ക്രമപ്പെടുത്താനും സഹായിക്കും.
സ്‌ട്രെസ് കുറയ്ക്കാം....
ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ബദാം. 2.5 ഔണ്‍സ് ബദാം സ്ഥിരമായി കഴിക്കുന്നവരില്‍ ഓക്സിഡേറ്റീവ് സ്‌ട്രെസ് വളരെ കുറവായിരിക്കും.
ഹൃദയാരോഗ്യം...
ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ബദാം. ഇതില്‍ പൂരിത കൊഴുപ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, മാംസ്യം എന്നിവ ധാരാളമുണ്ട്. ഇവയൊക്കെ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാന്‍ സഹായിക്കുന്നവയാണ്.
ചര്‍മസംരക്ഷണത്തിന്...
വൈറ്റമിന്‍ ഇയുടെ കലവറയാണ് ബദാം. ചര്‍മസംരക്ഷണത്തില്‍ വൈറ്റമിന്‍ ഇ ഏറെ പ്രധാനമാണ്. പ്രായമേറുമ്പോള്‍ ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും ചര്‍മത്തിന്റെ തിളക്കവും മൃദുത്വവും വര്‍ധിപ്പിക്കാനും ബദാം സഹായിക്കും.