അനിയന്ത്രിതമായ കൊളസ്ട്രോൾ അളവ് ഹൃദ്രോഗങ്ങൾക്ക് കാരണമായി മാറിയേക്കാം. ഇത് ഹൃദയ ധമനികളുടെ പ്രവർത്തനത്തിൽ തടസ്സമുണ്ടാക്കുന്നു. ദിവസവും ഓട്സ് കഴിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. തയാമിൻ, സിങ്ക്, മഗ്നീഷ്യം, ഇരുമ്പ്, മാംഗനീസ്, ഫോസ്ഫറസ്, സെലിനിയം തുടങ്ങിയ അവശ്യ പോഷകങ്ങളും ധാതുക്കളും ഓട്‌സിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഓട്‌സിൽ ലയിക്കുന്ന ഫൈബറും ബീറ്റാ ഗ്ലൂക്കനും അടങ്ങിയിട്ടുണ്ട്. ബീറ്റാ-ഗ്ലൂക്കൻ ഡബ്ല്യുബിസികളെ ഉത്തേജിപ്പിക്കുകയും അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.
അനിയന്ത്രിതമായ കൊളസ്ട്രോൾ അളവ് ഹൃദ്രോഗങ്ങൾക്ക് കാരണമായി മാറിയേക്കാം. ഇത് ഹൃദയ ധമനികളുടെ പ്രവർത്തനത്തിൽ തടസ്സമുണ്ടാക്കുന്നു. ദിവസവും ഓട്സ് കഴിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ഓട്‌സിൽ കാണപ്പെടുന്ന ബീറ്റാ ഗ്ലൂക്കൺ ഫൈബർ കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.
undefined
ഓട്‌സിലെ സിങ്കും സെലിനിയവും അണുബാധയ്‌ക്കെതിരെ പ്രവർത്തിക്കുന്നു. ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്, ഓട്‌സിലെ ഉയർന്ന നാരുകൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ഭക്ഷണത്തിനു ശേഷമുള്ള ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഓട്സ് ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യും. അവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്.
പ്രകൃതിദത്ത ആന്റിഓക്‌സിഡേറ്റീവ് എന്നതിനപ്പുറം ഇതിൽ മഗ്നീഷ്യം, വിറ്റാമിൻ ബി 1, ബി 5, അയൺ, സിങ്ക്, കോപ്പർ തുടങ്ങിയ പോഷകങ്ങളും ധാരാളമുണ്ട്. ഒരാളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ചതാണ് ഓട്‌സ്. ഓട്സ് പതിവായി കഴിക്കുന്നത് ബ്രസ്റ്റ് കാൻസർ, പ്രോസ്‌റ്റേറ്റ് കാൻസർ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
ഓട്‌സ് കഴിക്കുന്നത് രക്താതിമർദ്ദം (ഉയർന്ന രക്തസമ്മർദ്ദം) ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ദിവസവും 60 ഗ്രാം ഓട്‌സ് കഴിക്കുന്നത് കൊളസ്‌ട്രോൾ ഗണ്യമായി കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഓട്‌സിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ സമ്പന്നമായ ഉറവിടമാണ് ഓട്‌സ്. ഇത് മലവിസർജ്ജനം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഓട്സ് രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്താനും ടൈപ്പ്-2 പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്നതിനാൽ പ്രമേഹരോഗികൾ പതിവായി ഓട്സ് കഴിക്കാവുന്നതാണ്.
Read more മുളപ്പിച്ച ചെറുപയര്‍ കൊണ്ടുള്ള സ്പെഷ്യൽ സാലഡ് ; റെസിപ്പി