ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

By Web Team  |  First Published Oct 14, 2023, 6:48 PM IST

ബീറ്റ്‌റൂട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആന്റിഓക്‌സിഡന്റുകളിൽ ഒന്നാണ് ബെറ്റാസയാനിൻ. ബീറ്റ്റൂട്ട് ജ്യൂസിൽ ബീറ്റൈൻ അടങ്ങിയിട്ടുണ്ട്. ഇത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ചികിത്സിക്കാൻ സഹായിക്കും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിലൂടെ കരളിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ബീറ്റ്റൂട്ട് സഹായകമാണ്. 
 


ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിനുകൾ എ, സി, ഇരുമ്പ്, പൊട്ടാസ്യം, ഡയറ്ററി ഫൈബർ തുടങ്ങിയ സുപ്രധാന പോഷകങ്ങളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. ബീറ്റ്‌റൂട്ടിന്റെ പ്രകൃതിദത്ത പഞ്ചസാര രക്തയോട്ടം വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും ദഹനം മെച്ചപ്പെടുത്താനുമുള്ള  ബീറ്റ്റൂട്ട് ജ്യൂസ് സഹായകമാണ്. ബീറ്റ്റൂട്ട് ജ്യൂസിൽ ധാരാളം നൈട്രേറ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് രക്തക്കുഴലുകളെ വിശാലമാക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. 

Latest Videos

undefined

ബീറ്റ്‌റൂട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ആന്റിഓക്‌സിഡന്റുകളിൽ ഒന്നാണ് ബെറ്റാസയാനിൻ. ബീറ്റ്റൂട്ട് ജ്യൂസിൽ ബീറ്റൈൻ അടങ്ങിയിട്ടുണ്ട്. ഇത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ചികിത്സിക്കാൻ സഹായിക്കും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിലൂടെ കരളിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ബീറ്റ്റൂട്ട് സഹായകമാണ്. 

പതിവായി ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് സുന്ദരവും ആരോഗ്യകരവുമായ ചർമ്മം സ്വന്തമാക്കാൻ സഹായിക്കും. ഇതിലെ നിരവധി ആന്റിടോക്സിക് ഗുണങ്ങൾ ശരീരത്തിലെ മലിനീകരണം നീക്കം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ, ഉയർന്ന ഇരുമ്പിന്റെ അളവ് വേഗത്തിലുള്ള കോശ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. ബീറ്റ്റൂട്ടിന്റെ വിറ്റാമിൻ സി ഹൈപ്പർപിഗ്മെന്റേഷൻ എന്ന ചർമ്മരോ​ഗാവസ്ഥയെ തടയുന്നതിനോ ചികിത്സിക്കുന്നതിനോ സഹായിക്കുന്നു.

ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുള്ള ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ‌ബീറ്റ്റൂട്ടിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) എന്നിവ തടയാൻ സഹായിക്കുന്നു. വൻകുടലിലെ കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു.

ഈ പച്ചക്കറികൾ നിർബന്ധമായും കഴിക്കണം, കാരണം ഇതാണ്

 

click me!