കുടലിന്‍റെ ആരോഗ്യം അവതാളത്തിലായോ? പരിഹാരമുണ്ട്...

By Web Team  |  First Published Mar 3, 2024, 3:38 PM IST

എല്ലാ രോഗങ്ങളും ആരംഭിക്കുന്നത് പലപ്പോഴും വയറില്‍ നിന്നാണ്. നിരന്തരമായി വയറില്‍ ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും അസിഡിറ്റി ഉണ്ടാകുന്നതും ദഹന സംവിധാനം അവതാളത്തിലായതിന്‍റെ കൃത്യമായ സൂചനയാണ്.


വയറിന്‍റെ അഥവാ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും പ്രധാനമാണ്. എല്ലാ രോഗങ്ങളും ആരംഭിക്കുന്നത് പലപ്പോഴും വയറില്‍ നിന്നാണ്. നിരന്തരമായി വയറില്‍ ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും അസിഡിറ്റി ഉണ്ടാകുന്നതും ദഹന സംവിധാനം അവതാളത്തിലായതിന്‍റെ കൃത്യമായ സൂചനയാണ്.

കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

undefined

ഒന്ന്... 

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം കുടലിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും. അതിനാല്‍ കേക്ക്, ഐസ്ക്രീം, സോഡ തുടങ്ങിയ  പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

രണ്ട്... 

സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗവും വയറിന്‍റെ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ സോസ്, കെച്ചപ്പ്, ചിപ്സ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

മൂന്ന്... 

ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആവശ്യത്തിന് കഴിച്ചില്ലെങ്കില്‍ അതും കുടലിനെ ബാധിക്കാം. അതിനാല്‍ നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

നാല്... 

വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രോബയോട്ടിക്സ് ഭക്ഷണങ്ങള്‍ കഴിക്കുക. തൈര് പോലുള്ള പുളിച്ച ഭക്ഷണസാധനങ്ങള്‍ പലതും പ്രോബയോട്ടിക് ആണ്. ഇവ കുടലിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

അഞ്ച്... 

കുടലിൽ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണങ്ങളാണ് പ്രീബയോട്ടിക്സ്. അതിനാല്‍ ആപ്പിൾ, വാഴപ്പഴം, ബാർലി, ഓട്സ്, ചിയ, ഫ്ളാക്സ് വിത്തുകൾ, വെളുത്തുള്ളി, ഉള്ളി, ബീൻസ്, പയർവർഗങ്ങൾ തുടങ്ങിയ പ്രീബയോട്ടിക് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്... 

അമിത മദ്യപാനവും വയറിന്‍റെ ആരോഗ്യത്തെ മോശമാക്കാം. അതിനാല്‍ അമിത മദ്യപാനവും ഒഴിവാക്കാം. 

ഏഴ്... 

വെള്ളം ധാരാളം കുടിക്കുന്നതും വയറിന്‍റെ ആരോഗ്യത്തിന് പ്രധാനമാണ്. 

എട്ട്... 

സ്ട്രെസ് കുറയ്ക്കുന്നത് നന്നായി ഉറങ്ങുന്നതും വയറിന്‍റെ ആരോഗ്യത്തിന് പ്രധാനമാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കണ്ണുകളുടെ ആരോഗ്യത്തിന് വേണം ഈ അഞ്ച് വിറ്റാമിനുകള്‍...

youtubevideo

click me!