വണ്ണമുള്ളവരാണോ? എങ്കില്‍ ഓറഞ്ചും ആപ്പിളുമൊക്കെ നന്നായി കഴിച്ചോളൂ; കാരണം...

By Web Team  |  First Published Jan 10, 2024, 9:37 AM IST

ശ്രദ്ധിക്കുക, മറ്റ് എല്ലാ ഭക്ഷണവും യഥേഷ്ടം കഴിച്ചതിന്‍റെ കൂട്ടത്തില്‍ ഓറഞ്ചും ആപ്പിളുമൊന്നും കഴിച്ചത് കൊണ്ടായില്ല കെട്ടോ. അനാരോഗ്യകരമായ ഭക്ഷണരീതി മാറ്റേണ്ടത് നിര്‍ബന്ധമാണ്.


പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ചാണ് നമ്മുടെ ശരീരഭാരം ഉണ്ടാകേണ്ടത്. എന്നാല്‍ പലര്‍ക്കും ഇതുപോലെ ആരോഗ്യകരമാം വിധം ശരീരഭാരം കൊണ്ടുപോകാൻ സാധിക്കാറില്ല. മോശം ജീവിതസാഹചര്യങ്ങള്‍ തന്നെ ഇവിടെ വില്ലനായി വരുന്നത്. എന്തായാലും ശരീരഭാരം വല്ലാതെ കൂടുന്നത് തീര്‍ച്ചയായും ആരോഗ്യത്തിന് വെല്ലുവിളിയാണ്. 

വണ്ണമുള്ളവര്‍ക്കെല്ലാം തന്നെ എങ്ങനെയും വണ്ണം അല്‍പമെങ്കിലും കുറഞ്ഞുകിട്ടിയാല്‍ കൊള്ളാമെന്നുണ്ടായിരിക്കും. പക്ഷേ ഇതത്ര എളുപ്പവുമല്ല. ഡയറ്റ് അഥവാ ഭക്ഷണത്തില്‍ തന്നെയാണ് ഇതിന് ഏറെയും കരുതലെടുക്കേണ്ടത്. 

Latest Videos

undefined

ഇത്തരത്തില്‍ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ് പഴങ്ങള്‍. മറ്റ് സ്നാക്സ് കഴിക്കുന്നത് ഒഴിവാക്കി പകരം ഫ്രൂട്ട്സ് കഴിച്ച് ശീലിച്ചാല്‍ തന്നെ ഒരു പരിധി വരെ വണ്ണം കുറയ്ക്കാൻ സാധിക്കും. കൂട്ടത്തില്‍ ചില പഴങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാൻ ശ്രദ്ധിക്കണം. കാരണം ഇവ, വണ്ണം കുറയ്ക്കുന്നതിന് കുറെക്കൂടി സഹായകരമായിരിക്കും. 

ഓറഞ്ചും ആപ്പിളുമെല്ലാം ഇതിനായി കഴിക്കാവുന്ന പഴങ്ങളാണ് കെട്ടോ. ഏത് സീസണിലും നമ്മുടെ മാര്‍ക്കറ്റുകളില്‍ സുലഭമായി കിട്ടുന്ന പഴങ്ങളാണ് ഓറഞ്ചും ആപ്പിളും. പലപ്പോഴും വിലയിലും വലിയ നഷ്ടം വരാറില്ല. അതിനാല്‍ ഇവ കാര്യമായി തന്നെ ഡയറ്റിലുള്‍പ്പെടുത്താൻ നോക്കാം. 

ശ്രദ്ധിക്കുക, മറ്റ് എല്ലാ ഭക്ഷണവും യഥേഷ്ടം കഴിച്ചതിന്‍റെ കൂട്ടത്തില്‍ ഓറഞ്ചും ആപ്പിളുമൊന്നും കഴിച്ചത് കൊണ്ടായില്ല കെട്ടോ. അനാരോഗ്യകരമായ ഭക്ഷണരീതി മാറ്റേണ്ടത് നിര്‍ബന്ധമാണ്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുകയും വേണം. ഇതിനൊപ്പമാണ് ഫ്രൂട്ട്സ് കൂടി ഉള്‍പ്പെടുത്തേണ്ടത്. കഴിയുന്നതും പ്രോസസ്ഡ് ഫുഡ്സ്, പാക്കറ്റ് ചിപ്സ് പോലുള്ള പലഹാരങ്ങള്‍ എല്ലാം തന്നെ ഒഴിവാക്കുന്നതാണ് വണ്ണം കുറയ്ക്കാൻ നല്ലത്. പഞ്ചസാരയും മറ്റ് മധുരപലഹാരങ്ങളും കൂടി നല്ലതുപോലെ നിയന്ത്രിക്കണം. 

വീട്ടിലുണ്ടാക്കുന്ന ആഹാരം തന്നെ അളവില്‍ കഴിച്ചും, ദിവസവും അല്‍പസമയം വ്യായാമത്തിന് വേണ്ടി മാറ്റിവച്ചും സമാധാനപൂര്‍വം തന്നെ വണ്ണം കുറയ്ക്കാം. ഏതെങ്കിലും അസുഖങ്ങളുടെയോ ആരോഗ്യപ്രശ്നങ്ങളുടെയോ ഭാഗമായി വണ്ണം കൂടിയവരാണെങ്കില്‍ ഇത് കുറയ്ക്കാൻ ആ അസുഖമോ ആരോഗ്യപ്രശ്നമോ കൈകാര്യം ചെയ്യേണ്ടിവരും. ഇക്കാര്യവും ഓര്‍മ്മിക്കുക.

ഇനി, ഓറഞ്ചും ആപ്പിളഉം മാത്രമല്ല കെട്ടോ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങള്‍. ചെറുമധുരനാരങ്ങ, വിവിധയിനം ബെറികള്‍, കിവി  എന്നിങ്ങനെയുള്ള പഴങ്ങളെല്ലാം വെയിറ്റ് ലോസ് ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്.  കലോറി തീരെ കുറവും അതേസമയം ഫൈബറിനാലും വൈറ്റമിനുകളാലും ധാതുക്കളാലും സമ്പന്നവുമാണ് ഈ പഴങ്ങള്‍. ഇതാണ് വണ്ണം കുറയ്ക്കുന്നതിന് അനുയോജ്യമായ ഭക്ഷണങ്ങളാക്കി ഈ പഴങ്ങളെ മാറ്റുന്നത്. 

ഫൈബര്‍, വിവിധ വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ശരീരത്തിലെത്തുമ്പോള്‍ അത് ദഹനപ്രശ്നങ്ങളകറ്റാനും, വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും, ആകെ ആരോഗ്യത്തില്‍ പോസിറ്റീവായ മാറ്റങ്ങള്‍ വരുത്താനുമെല്ലാം സഹായിക്കും. ഇതെല്ലാം തന്നെ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗത പകരുകയാണ് ചെയ്യുക. 

Also Read:- വയര്‍ കുറയ്ക്കാൻ വ്യായാമത്തിലേക്കും ഡയറ്റിലേക്കും കടക്കും മുമ്പ് നിങ്ങള്‍ ചെയ്യേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!