ദഹനത്തെ മെച്ചപ്പെടുത്താന്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. അതുപോലെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഫൈബര്‍ അടങ്ങിയ പഴങ്ങള്‍. ഇവ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
ദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങള്‍ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ദഹനത്തെ മെച്ചപ്പെടുത്താന്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. അതുപോലെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഫൈബര്‍ അടങ്ങിയ പഴങ്ങള്‍. ഇവ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. അത്തരത്തില്‍ ദഹനം മെച്ചപ്പെടുത്താനും വണ്ണം കുറയ്ക്കാനും കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം...
ഒന്ന്...
undefined
ഓറഞ്ചാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി വളരെ കുറഞ്ഞ ഓറഞ്ചില്‍ ഫൈബറും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. ഓറഞ്ചിലെ ഫൈബര്‍ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
രണ്ട്...
മാതളം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി കുറഞ്ഞ ഇവയില്‍ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും വണ്ണം കുറയ്ക്കാനും സഹായിക്കും.
മൂന്ന്...
ആപ്പിളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറിനാല്‍ സമ്പന്നമായ ആപ്പിള്‍ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. കൂടാതെ ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍ മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
നാല്...
കിവിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍ ധാരാളം അടങ്ങിയ കിവി കഴിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. കലോറി കുറഞ്ഞ ഇവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അഞ്ച്...
പേരയ്ക്കയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറിനാല്‍ സമ്പന്നമായ ഇവയും ദഹനം മെച്ചപ്പെടുത്താനും വണ്ണം കുറയ്ക്കാനും സഹായിക്കും.
ആറ്...
സീതപ്പഴമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി കുറഞ്ഞ സീതപ്പഴം വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ സീതപ്പഴം മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുകയും ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പതിവായി കുടിക്കാം എബിസി ജ്യൂസ്; അറിയാം ഈ ഗുണങ്ങള്‍...